in ,

LOVELOVE

ലൂണയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് അനായാസമായ വിജയമാണ് പ്രതീക്ഷിക്കുന്നത്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പത്താമത്തെ മത്സരത്തിൽ ഇന്ന് പഞ്ചാബ് എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പഞ്ചാബ് എഫ്സിയുടെ ഹോം സ്റ്റേഡിയമായ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന് എതിരായ പഞ്ചാബിന്റെ മത്സരം അരങ്ങേറുന്നത്.

മത്സരത്തിനു മുമ്പായി പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണ ഈ സീസണിൽ ഇനി കളിച്ചേക്കില്ല എന്ന ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ മത്സരം എത്തുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ 9 മത്സരങ്ങളിൽ നിന്നും 17 പോയന്റോടെ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് വിജയിക്കാൻ ആയാൽ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവക്കൊപ്പം പോയന്റ് പങ്കിടാനാവും. അതേസമയം 9 മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റ് മാത്രമുള്ള പഞ്ചാബ് എഫ്സി പോയന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ്.

തങ്ങളുടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തന്നെ വളരെ മോശം ഫോമിലാണ് പഞ്ചാബ് എഫ്സി കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വളരെ ഈസിയായി മോശം ഫോമിൽ കളിക്കുന്ന പഞ്ചാബ് എസ് സിയെ ഇന്ന് പരാജയപ്പെടുത്താൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടി ലൂണ മൂന്ന് മാസത്തോളം പരിക്ക് പറ്റി പുറത്തായി

അഡ്രിയാൻ ലൂണ മുംബൈയിലുണ്ട്, പക്ഷെ ബ്ലാസ്റ്റേഴ്‌സ് മൗനം പാലിക്കുകയാണ്