in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

വിദേശ താരങ്ങളുടെ കാര്യത്തിൽ ആരാധകർ മനക്കോട്ട കെട്ടണ്ട; പഴയ തന്ത്രം വീണ്ടും നടപ്പിലാക്കാൻ ബ്ലാസ്റ്റേഴ്സും സ്കിൻകിസും

ഇനി രണ്ട് വിദേശ സൈനിങ്ങുകളാണ് ബ്ലാസ്റ്റേഴ്സിന് പ്രഖ്യാപിക്കാനുള്ളത്. ആ രണ്ട് താരങ്ങൾ ആരൊക്കെയായിരിക്കും എന്ന ആകാംഷ ആരാധകർക്കുണ്ട്. ഈ രണ്ട് താരങ്ങളുടെ വിടവിലേക്ക് 2000 റൂമറുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന റൂമറുകൾക് കണ്ട് ആരാധകർ മനക്കോട്ട കെട്ടണ്ട യാതൊരു ആവശ്യവുമില്ല.

കിരീടങ്ങളുടെ കുറവുണ്ടെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഒരു പക്ഷെ, ഐഎസ്എൽ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ റൂമറുകൾ പ്രചരിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെതാണ്. റൂമറുകൾ വ്യാപകമാവുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ്‌ നടത്തിയിട്ടിട്ട് ആഴ്ചകൾ ഏറെയായി.

ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോഷുവാ സെറ്റിരിയോയുടെ സൈനിങ്‌ ട്രാൻഫർ വിപണിയുടെ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ച ബ്ലാസ്റ്റേഴ്‌സ് ഇതുവരെ മറ്റ് വിദേശ സൈനിങ്ങുകൾ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച്, ദിമിത്രി ഡയമന്തക്കോസ് എന്നിവർ അടുത്ത കരാർ പുതുക്കിയവരാണ്. ഇവർക്കൊപ്പം സെറ്റിരിയോയും ചേരുമ്പോൾ ഇത് വരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്‌ക്വാഡിൽ 4 താരങ്ങളാവും.

ഇനി രണ്ട് വിദേശ സൈനിങ്ങുകളാണ് ബ്ലാസ്റ്റേഴ്സിന് പ്രഖ്യാപിക്കാനുള്ളത്. ആ രണ്ട് താരങ്ങൾ ആരൊക്കെയായിരിക്കും എന്ന ആകാംഷ ആരാധകർക്കുണ്ട്. ഈ രണ്ട് താരങ്ങളുടെ വിടവിലേക്ക് 2000 റൂമറുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന റൂമറുകൾക് കണ്ട് ആരാധകർ മനക്കോട്ട കെട്ടണ്ട യാതൊരു ആവശ്യവുമില്ല.

കാരണം, വിദേശ സൈനിംഗുകൾ വളരെ രഹസ്യമായി നടത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റെതാണ് ഈ തീരുമാനം. സ്കിൻകിസ് വന്നതിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിംഗുകളിൽ പലതും രഹസ്യ നീക്കമായിരുന്നു.

റൂമറുകൾക്ക് യാതൊരു സ്ഥാനവും നൽകാതെയാണ് സ്കിൻകിസിന്റെ പ്രഖ്യാപനങ്ങൾ. അഡ്രിയാൻ ലൂണ, ഇവാൻ കലിയുഷ്‌നി, അപോസ്തലാസ് ജിയാനു, ഫക്കുണ്ടോ പേരെയ്ര. ജോഷുവ സെറ്റിരിയോ തുടങ്ങിയ താരങ്ങളുമായുള്ള കരാർ പ്രഖ്യാപനം ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിക്കുന്ന സമയത്താണ് ആരാധകർ അറിഞ്ഞത്. ഇനിയുള്ള രണ്ട് സൈനിങ്ങുകളും ഇത്തരത്തിൽ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് നടത്തുക എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സഹലിനെ വിൽക്കാനുള്ള തീരുമാനം ആശാന്റെയോ, അതോ മാനേജ്‌മെന്റിന്റേതോ?

സൂപ്പർ താരങ്ങൾ കൊച്ചിയിലെത്തി, ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ കിക്ക് ഓഫ്‌ കുറിക്കുന്നു..