in , , ,

CryCry LOVELOVE OMGOMG AngryAngry LOLLOL

സഹലിനെ വിൽക്കാനുള്ള തീരുമാനം ആശാന്റെയോ, അതോ മാനേജ്‌മെന്റിന്റേതോ?

6 വർഷം കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമ്പോൾ ആരാധകരിൽ ചിലരെങ്കിലും ചോദിച്ച കാര്യമാണ് സഹലിനെ വിൽക്കാനുള്ള തീരുമാനം പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെതാണോ അതോ മാനേജ്‌മെന്റിന്റേതാണോ എന്നുള്ളത്.

6 വർഷം കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സ് വിൽക്കുമ്പോൾ ആരാധകരിൽ ചിലരെങ്കിലും ചോദിച്ച കാര്യമാണ് സഹലിനെ വിൽക്കാനുള്ള തീരുമാനം പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെതാണോ അതോ മാനേജ്‌മെന്റിന്റേതാണോ എന്നുള്ളത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും ഏറെ വ്യകതിപരമായ ഒരു അഭിപ്രായം കുറിക്കാൻ ആഗ്രഹിക്കുകയാണ്.

സഹലിനെ വിൽക്കാനുള്ള നീക്കം ഒരിക്കലും ഇവാൻ ആശാന്റെ തീരുമാനമല്ലെന്ന് അനുമാനിക്കാനാവും. കാരണം ഇവാൻ ആശാൻ ഏറെ ആനുകൂല്യം നൽകിയതും ഇഷ്ടപ്പെടുന്നതുമായ ഒരു താരമാണ് സഹൽ. ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സ് പരിശീലകരിൽ സഹലിനെ ഇത്ര മാത്രം ഉപയോഗിച്ച ഒരു പരിശീലകൻ ഇവാൻ ആശാൻ അല്ലാതെ മറ്റാരുമില്ല.

ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം നടത്തിയ സീസണിൽ സഹൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തെടുത്തത്. എന്നാൽ കഴിഞ്ഞ വർഷം ആ മികവ് പുറത്തെടുക്കാൻ സഹലിന് കഴിഞ്ഞില്ല എന്നത് ഒരു യാഥാർത്ഥമാണ്. കഴിഞ്ഞ സീസണിൽ സഹലിന് ഇവാൻ ആശാന്റെ ചില ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.

ബ്രൈസ് മിറാൻഡ മികച്ച പ്രകടനം പുറത്തെടുക്കുന്ന സമയത്തും മിറാണ്ടയെ പുറത്തിരുത്തി ആശാൻ സഹലിനെ നിർണായക മത്സരത്തിൽ കളത്തിലിറക്കിയിരുന്നു. സഹലിന് ആശാൻ നൽകിയ ആനുകൂല്യം എന്നതിലുപരി ഒരു പരിശീലകന് തന്റെ താരത്തോടുള്ള വിശ്വാസമായി ഇതിനായി കണക്കാക്കാം.

മിറാൻഡയെ പുറത്തിരുത്തി സഹലിനെ ഇവാൻ ആശാൻ കളത്തിലിറക്കിയതും പലപ്പോഴും സഹലിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ആശാന്റെ വാർത്ത സമ്മേളനവും പരിശോധിച്ചാൽ ഇവാൻ ആശാന്റെ പൂർണ സമ്മതത്തോടെയല്ല സഹലിനെ വിറ്റതെന്ന് മനസിലാക്കാൻ സാധിക്കും. എങ്കിലും സഹലിനെ വിൽക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിൽ ആശാന്റെ അർദ്ധ സമ്മതം കൂടിയുണ്ടാവും.

ഇനി പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷക്കരമായ വാർത്തകൾ വരുന്നു…

വിദേശ താരങ്ങളുടെ കാര്യത്തിൽ ആരാധകർ മനക്കോട്ട കെട്ടണ്ട; പഴയ തന്ത്രം വീണ്ടും നടപ്പിലാക്കാൻ ബ്ലാസ്റ്റേഴ്സും സ്കിൻകിസും