ഇന്ത്യയിലെ മുൻനിര ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത് ശെരി വെച്ച് ഹൈദരാബാദ് പരിശീലകൻ രംഗത്ത്.
മറ്റു രാജ്യങ്ങളിലെത് പോലെ ലീഗ് നടത്തുമ്പോൾ ഒന്നാമത് എത്തുന്ന ടീം കിരീടം നേടുമെന്നും, ഇവിടെ ഇന്ത്യയിൽ പ്ലേഓഫ് നടത്തണമെന്നുണ്ടെങ്കിൽ അതിന് സൂപ്പർ കപ്പ് ആയിരിക്കും നല്ലതെന്നാണ് ഹൈദരാബാദ് പരിശീലകൻ പറഞ്ഞത്.
“ഞാൻ ഇവിടെ പല കാര്യങ്ങളെയും എതിർക്കുന്നുണ്ട്, പ്ലേഓഫ് സിസ്റ്റം അതിൽ ഒന്നാണ്. ലീഗ് അടിസ്ഥാനത്തിൽ ഇവിടെ ഐഎസ്എൽ നടക്കുമ്പോൾ പ്ലേഓഫിന്റെ ആവശ്യമില്ല.”
“ഇനി പ്ലേഓഫ് നടത്തണമെന്നുണ്ടെങ്കിൽ സൂപ്പർ കപ്പ് ആയിരിക്കും നല്ലത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കൂടുതൽ പോയന്റുകൾ നേടി വിജയിച്ചവരാണ് രാജ്യത്തെ മികച്ച ടീം, പിന്നീട് കിരീടത്തിനായി അവർ പ്ലേഓഫ് കളിക്കേണ്ട ആവശ്യമില്ല. ഇത് തികച്ചും അസംബന്ധമാണ്.” – മനോലോ മാർകസ് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്തേത്തിയ മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവർ ഫൈനൽ കാണാതെ പുറത്തായിരുന്നു. ബാംഗ്ലൂരു vs മോഹൻ ബഗാൻ എന്നിവർ തമ്മിലാണ് ഇത്തവണ ഫൈനൽ കളിക്കുന്നത്.