in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് തീരുമാനിക്കുന്നത് ബ്ലാസ്റ്റേഴ്സിനോടൊപ്പമാണെന്ന് കോച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ സൂപ്പർ താരമായ ജീക്സൻ സിങ് പരിക്ക് ബാധിച്ചു പുറത്തിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലൊന്നിലും ജീക്സൻ സിങ്ന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ലഭ്യമായിട്ടില്ല. സീസണിന്റെ തുടക്കത്തിലേ ബ്ലാസ്റ്റേഴ്സിന് നിരാശ നൽകുന്നതാണ് ജീക്സന്റെ ഇഞ്ചുറി.

ജീക്സൻ സിങ് കളിക്കളത്തിലേക്ക് തിരികെയെത്തുന്നതിനെ കുറിച്ചു സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച്ച്. ജീക്സൻ സിങ് തിരികെ വരുന്നതെല്ലാം കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുള്ള പരിശീലനവും മത്സരങ്ങളും ആശ്രയിച്ചിരിക്കുമെന്നാണ് ഇന്ത്യൻ പരിശീലകൻ പറഞ്ഞത്.

“ജീക്‌സൺ കൃത്യസമയത്ത് തിരിച്ചെത്താനുള്ള ഒരു ചെറിയ സാധ്യതയുണ്ട്, പക്ഷേ പരിശീലന സമയത്തും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം മത്സരങ്ങൾ കളിക്കാൻ തുടങ്ങുമ്പോഴും അവൻ നേടുന്ന പുരോഗതിയെ ആശ്രയിച്ചിരിക്കും പലതും. ഞങ്ങൾ ജീക്സനുവേണ്ടി കാത്തിരിക്കും.” – ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച് പറഞ്ഞു.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാമതുള്ള എഫ്സി ഗോവക്ക് ഒപ്പം 20പോയന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കഴിഞ്ഞ സീസണിലേ ഐ ലീഗ് ചാമ്പ്യൻമാരായ പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് വിലപ്പെട്ട മൂന്നു എവെ പോയന്റുകൾ സ്വന്തമാക്കി.

ലൂണയും ഇവാനും ഇല്ലാതെ ഇറങ്ങിയിട്ടും പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം

ഐഎസ്എലിൽ വീണ്ടും മികച്ച താരമായി ലൂണ😍 ദിമിത്രിയോസിനും വിപിനും ഐഎസ്എൽ പുരസ്‌കാരങ്ങൾ🔥