in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐഎസ്എലിൽ വീണ്ടും മികച്ച താരമായി ലൂണ? ദിമിത്രിയോസിനും വിപിനും ഐഎസ്എൽ പുരസ്‌കാരങ്ങൾ?

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പത്താമത്തെ മത്സരത്തിൽ കഴിഞ്ഞ സീസണിലേ ഐ ലീഗ് ജേതാക്കളായ പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പോയന്റ് ടേബിളിൽ ഒന്നാമതുള്ള എഫ് സി ഗോവക്കൊപ്പം 20പോയന്റുകളുമായി തുല്യം എത്തിയിരുന്നു. ഗോൾ വ്യത്യാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്.

മത്സരത്തിനു മുൻപായി നവംബർ മാസങ്ങളിലെ ഐഎസ്എൽ അവാർഡുകൾ വിതരണം ചെയ്തു. ഒക്ടോബർ മാസത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അഡ്രിയാൻ ലൂണ നവംബർ മാസത്തിലെയും ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഫ്രാങ്ക് ദുവനാണ് അവാർഡ് ഏറ്റുവാങ്ങിയത്.

നവംബർ മാസത്തിലെ ഏറ്റവും യുവതാരത്തിനുള്ള എമർജിങ് പ്ലെയർ അവാർഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരമായ വിപിൻ മോഹനനാണ് സ്വന്തമാക്കിയത്. പഞ്ചാബിനെതിരായ മത്സരത്തിലും വിപിൻ മോഹനന്റെ നിർണായകപ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് വിജയമൊരുക്കുന്നതിൽ സഹായിച്ചത്.

കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾ ഓഫ് ദി വീക്ക് അവാർഡ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരമായ ദിമിത്രിയോസ് സ്വന്തമാക്കി. ചെന്നൈയിൻ എഫ്സിക്കെതിരെ ദിമിത്രിയോസ് നേടിയ ഗോളാണ് മാച്ച് വീക്ക്‌ 8ലെ ഏറ്റവും മികച്ച ഗോളായി തീർഞെടുക്കപ്പെട്ടത്.

സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് തീരുമാനിക്കുന്നത് ബ്ലാസ്റ്റേഴ്സിനോടൊപ്പമാണെന്ന് കോച്ച്

അമ്പോ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ് കണ്ടോ?; തീപ്പൊരിയായി മലയാളി താരങ്ങൾ?…