in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സംഭവം ഇറുക്ക്; ആരാധകരെ ഞെട്ടിക്കുന്ന മേജർ അപ്‌ഡേറ്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

നോവ സദോയി, ലെസ്‌കോവിച്ചിന്റെ കരാർ, ഡ്രിങ്കിച്ചിന്റെ കരാർ തുടങ്ങിയ വിഷയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ഒരുപാട് റൂമറുകൾ പ്രചരിക്കുകയാണ്. വിശ്വാസയോഗ്യമായ മാധ്യമങ്ങൾ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ പുറത്ത് വിടുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മേജർ അപ്‌ഡേറ്റ് നടത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത ഉണ്ടോ? കേരള ബ്ലാസ്റ്റേഴ്സിന്റെ ഏതെങ്കിലും സൈനിങ്‌ അപ്ഡേറ്റ് ഉണ്ടോ? എന്ന ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് ട്വിറ്ററിൽ വരാനിരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മേജർ അപ്‌ഡേറ്റിനെ പറ്റിയുള്ള സൂചനകൾ നൽകിയത്.

ഈ സീസണിലെ അവസാന മത്സരം കളിച്ചു കഴിയുന്ന ആ ദിവസം ഞാൻ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു മേജർ അപ്ഡേറ്റ് നിങ്ങൾക്ക് നൽകുന്നതാണ് എന്ന കാര്യം മാത്രമാണ് മാർക്കസ് സൂചനയായി നൽകിയത്.

ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് വിശ്വാസയോഗ്യമായ വാർത്തകൾ പുറത്ത് വിടുന്ന മർക്കസ് ഇത്തരത്തിലൊരു മറുപടി നൽകിയതോടെ ആരാധകർക്കിടയിലും ചർച്ചകൾ കൊഴുക്കുകയാണ്. അനുകൂലമായ അപ്‌ഡേറ്റാണോ പ്രതികൂലമായ അപ്‌ഡേറ്റാണോ മർക്കസ് നല്കാൻ പോകുന്നത് എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യം.

അതെ സമയം, എഫ്സി ഗോവൻ താരം നോവ സദോയിയുടെ സൈനിങ്ങിനെ പറ്റിയുള്ള കാര്യമാണ് മാർക്ക്സ് നൽകിയ സൂചനയെന്നും ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായലും മാർക്ക്സ് പറഞ്ഞത് പോലും സീസണിലെ അവസാന മത്സരത്തിനായി നമ്മുക്ക് കാത്തിരിക്കാം.

നോഹയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തോ? നമ്മുടെ ആശാൻ പറഞ്ഞതിങ്ങനെ..

ലൂണ ഈയാഴ്ച്ചയോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേരും🔥ഓസ്ട്രേലിയൻ താരത്തിനെ കുറിച്ചും ആശാൻ അപ്ഡേറ്റ് നൽകി😍