in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

നോഹയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തോ? നമ്മുടെ ആശാൻ പറഞ്ഞതിങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ നാളെ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശക്തരായ ടീമിനെതിരെ വിജയം നേടാൻ ഒരുങ്ങി തന്നെയാണ് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കളത്തിലേക്ക് എത്തുന്നത്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ നാളെ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശക്തരായ ടീമിനെതിരെ വിജയം നേടാൻ ഒരുങ്ങി തന്നെയാണ് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കളത്തിലേക്ക് എത്തുന്നത്.

മത്സരത്തിനു മുൻപായി നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് എഫ്സി ഗോവ താരമായ നോഹ സദോയിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് രംഗത്ത് ഉണ്ടെന്ന് ട്രാൻസ്ഫർ റൂമറുകളോട് പ്രതികരിച്ചു.

” വ്യക്തിപരമായി എനിക്ക് ഈ സീസണിൽ ഏകദേശം 55 താരങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു, ഓൺലൈനായി ഓരോ വാർത്തകളും എഴുതുവാൻ എല്ലാവർക്കും എളുപ്പമാണ്. പക്ഷെ തീർച്ചയായും വരുന്ന സീസണിലേക്ക് വേണ്ടി ഞങ്ങൾക്ക് മികച്ച പ്ലാനുകളുണ്ട്. ” – ഇവാൻ വുകമനോവിച് പറഞ്ഞു.

നോഹ സദോയിയുടെ ട്രാൻസ്ഫർ വാർത്തയോട് പ്രതികരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇതൊരു ട്രാൻസ്ഫർ റൂമറായി പറയുകയും എന്നാൽ വരുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് തീർച്ചയായും മികച്ച പ്ലാനുകൾ ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ലൂണ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന് ഒപ്പം ചേരും, വ്യക്തമാക്കി ഇവാൻ വുകമനോവിച്..

സംഭവം ഇറുക്ക്; ആരാധകരെ ഞെട്ടിക്കുന്ന മേജർ അപ്‌ഡേറ്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്