in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണ ഈയാഴ്ച്ചയോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേരും🔥ഓസ്ട്രേലിയൻ താരത്തിനെ കുറിച്ചും ആശാൻ അപ്ഡേറ്റ് നൽകി😍

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ നാളെ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശക്തരായ ടീമിനെതിരെ വിജയം നേടാൻ ഒരുങ്ങി തന്നെയാണ് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കളത്തിലേക്ക് എത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ നാളെ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശക്തരായ ടീമിനെതിരെ വിജയം നേടാൻ ഒരുങ്ങി തന്നെയാണ് സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കളത്തിലേക്ക് എത്തുന്നത്.

മത്സരത്തിനു മുൻപായി നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരങ്ങൾ ടീമിനോടൊപ്പം പരിശീലനം നടത്തുന്നത് സംബന്ധിച്ച് പോസിറ്റീവ് അപ്ഡേറ്റ് നൽകി. .

“മാർച്ച്‌ 15ന് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനോടൊപ്പം റീഹാബ് പ്രവർത്തനങ്ങൾ തുടങ്ങും, അതിന് ശേഷം ഏപ്രിൽ മാസത്തോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനോടൊപ്പം താരത്തിന് പരിശീലനം ആരംഭിക്കനാവുമോയെന്ന് നോക്കികാണാം. ജോഷുവയും ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്, താരത്തിന്റെ അവസ്ഥ വിലയിരുത്തുകയും തുടർന്ന് ബാക്കി കാര്യങ്ങൾ ആലോചിച്ചതിന് ശേഷം ഉചിതമായ തീരുമാനങ്ങൾ എടുക്കാം.” – ഇവാൻ വുകമനോവിച് പറഞ്ഞു.

ഈയാഴ്ചയോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണ ടീമിനോടൊപ്പം റീഹാബ് തുടങ്ങുമെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ അപ്ഡേറ്റ് നൽകിയത്. കൂടാതെ ബ്ലാസ്റ്റേഴ്സിനെ ഓസ്ട്രേലിയൻ താരമായ ജോഷുവയും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിശീലനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഭവം ഇറുക്ക്; ആരാധകരെ ഞെട്ടിക്കുന്ന മേജർ അപ്‌ഡേറ്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

അക്കാര്യം സംഭവിച്ചില്ലെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകും; ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെ പറ്റി മനസ്സ് തുറന്ന് വിദേശ താരം