in , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

അക്കാര്യം സംഭവിച്ചില്ലെങ്കിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകും; ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെ പറ്റി മനസ്സ് തുറന്ന് വിദേശ താരം

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നിർണായക താരമാണ് മിലോസ് ഡ്രിങ്കിച്ച്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാത്ത മാർക്കോ ലെസ്‌കോവിച്ച് ഇത്തവണ പരിക്കിന്റെ പിടിയിലായപ്പോഴും ആ കുറവ് നികത്തിയ താരമാണ് മോണ്ടിനെഗ്രോയിൽ നിന്നുള്ള ഈ 24 കാരൻ.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നിർണായക താരമാണ് മിലോസ് ഡ്രിങ്കിച്ച്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാത്ത മാർക്കോ ലെസ്‌കോവിച്ച് ഇത്തവണ പരിക്കിന്റെ പിടിയിലായപ്പോഴും ആ കുറവ് നികത്തിയ താരമാണ് മോണ്ടിനെഗ്രോയിൽ നിന്നുള്ള ഈ 24 കാരൻ.

എന്നാൽ ഒരു വർഷം മാത്രമാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്സിലെ കരാർ. ഈ സീസൺ അവസാനത്തോടെ താരവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ അവസാനിക്കും. അതിനാൽ താരത്തിന് പുതിയ കരാർ നൽകാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. ബ്ലാസ്റ്റേഴ്‌സ് താരത്തിന് മുന്നിൽ പുതിയ കരാർ മുന്നോട്ട് വെച്ചതായും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ താരം ബ്ലാസ്റ്റേഴ്സിൽ തുടരുമോ? അതോ കരാർ കാലാവധി കഴിഞ്ഞാൽ മറ്റു ക്ലബ്ബുകളിലേക്ക് താരം പോകുമോ? ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെ പറ്റി അദ്ദേഹം പറഞ്ഞ വാക്കുകൾ ഇക്കഴിഞ്ഞ മാർച്ച് 4 ന് ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത ആർട്ടിക്കിളിലെ പ്രസക്തമായ ഭാഗങ്ങൾ നോക്കാം.

‘ഏഷ്യയിലെ തന്നെ പ്രമുഖ ടീമുകളിലൊന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഇവിടെ കളിക്കുന്നത് അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കും. വമ്പൻ ക്ലബ്ബുകളൊന്നും ഓഫറുകളുമായി എന്നെ സമീപിച്ചില്ലെങ്കിൽ, വർഷങ്ങളോളം കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇവിടെ തുടരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ക്ലബ്ബിലെ ഒരു ഇതിഹാസമായി മാറാൻ സാധിച്ചാൽ അതൊരു ബഹുമതിയായിരിക്കുമെന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ.

ബ്ലാസ്റ്റേഴ്സിൽ തുടരാൻ അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കിലും വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ വന്നാൽ അത് താൻ സ്വീകരിക്കുമെന്ന് താരം തുറന്ന് പറയുന്നുണ്ട്. അതിനാൽ മിലോസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടാവുമെന്ന് ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. ( മാർച്ച് നാലിന് ഐഎസ്എൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്ക് വെച്ച മിലോസിനെ പറ്റിയുള്ള ലേഖനത്തിന്റെ പൂർണരൂപത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു)

https://www.indiansuperleague.com/ml/news/milos-drincic-i-am-happy-to-be-with-the-blasters-for-as-many-years-as-possible

ലൂണ ഈയാഴ്ച്ചയോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേരും🔥ഓസ്ട്രേലിയൻ താരത്തിനെ കുറിച്ചും ആശാൻ അപ്ഡേറ്റ് നൽകി😍

ഐഎസ്എൽ പത്താം സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്ക് പിറന്നു മുംബൈ ഒന്നാമത്