in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അനിയന്മാർക്കെതിരെ ഏട്ടന്മാർ ബൂട്ട് കെട്ടുന്നു, ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരം ഇന്ന്..

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുവാൻ വിയറ്റ്‌നാമിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഹൽ അബ്ദുസമദ്, രാഹുൽ കെപി, ജീക്സൻ സിങ്, ഹെർമൻ ജോത് കബ്ര എന്നിവരുടെ അസാന്നിധ്യം ഇന്നത്തെ മത്സരത്തിലുണ്ടാകും.

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നടക്കുന്ന പ്രീസീസൺ മത്സരങ്ങളിലെ അടുത്ത മത്സരത്തിന് ഇന്ന് വൈകുന്നേരം കൊച്ചിയിലെ പരിശീലന മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുകയാണ്.

പ്രീസീസണിൽ തുടർച്ചയായി മികച്ച വിജയങ്ങൾ നേടിവരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദ മത്സരത്തിലെ എതിരാളികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ റിസർവ് ടീമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തവണ ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ്‌ ടീം നടത്തിയത്. ഗ്രൂപ്പ് റൗണ്ടിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ കടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസിനോട് പരാജയം രുചിച്ചെങ്കിലും തലയുയർത്തി തന്നെയാണ് ഡ്യൂറണ്ട് കപ്പിൽ നിന്നും മടങ്ങിയത്.

ഐ ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമുകളെയും വിറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെതിരായ സൗഹൃദ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന് അത്ര എളുപ്പമാകില്ല.

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുവാൻ വിയറ്റ്‌നാമിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഹൽ അബ്ദുസമദ്, രാഹുൽ കെപി, ജീക്സൻ സിങ്, ഹെർമൻ ജോത് കബ്ര എന്നിവരുടെ അസാന്നിധ്യം ഇന്നത്തെ മത്സരത്തിലുണ്ടാകും.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് എടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആരാധകർക്ക് കഴിഞ്ഞ മത്സരത്തിലേത് പോലെ പ്രീസീസൺ സൗഹൃദ മത്സരം കാണാനുള്ള അവസരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2499 രൂപയുള്ള സീസൺ ടിക്കറ്റിൽ സാധാരണ മാച്ച് ടിക്കറ്റുകളിൽ നിന്നും 40% ഇളവ് ലഭിക്കുന്നുണ്ട്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനും, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനുമുള്ള അവസരങ്ങൾ സീസൺ ടിക്കറ്റ് നൽകുന്നുണ്ട്. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

സഹലിനൊപ്പം തകർത്തു, ഇവാനിൽ വിശ്വാസമുണ്ട് – അഡ്രിയാൻ ലൂണ

വിദേശ താരങ്ങളുടെ എണ്ണം കൂട്ടണം, AIFF-ന് ക്ലബ്ബുകൾ കത്തയച്ചു