in ,

LOVELOVE

മോംഗിൽന് പകരക്കാരൻ, ഫ്രഞ്ച് ലീഗിൽ നിന്നുമൊരു കിടിലൻ തീപ്പൊരിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?

ഒരൊറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയവരാണ് ബ്ലാസ്റ്റേഴ്സിൽ കളിച്ച ഭൂരിഭാഗം വിദേശ താരങ്ങളും. അൽവാരോയും ഡയസും തുടങ്ങി ഇപ്പോഴിതാ ആരാധകർ ഏറെ സ്നേഹിച്ച വിക്ടർ മോംഗിലും അങ്ങനെ തന്നെയാണ്.

ഒരൊറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയവരാണ് ബ്ലാസ്റ്റേഴ്സിൽ കളിച്ച ഭൂരിഭാഗം വിദേശ താരങ്ങളും. അൽവാരോയും ഡയസും തുടങ്ങി ഇപ്പോഴിതാ ആരാധകർ ഏറെ സ്നേഹിച്ച വിക്ടർ മോംഗിലും അങ്ങനെ തന്നെയാണ്.

2022-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സീസണിന് മുന്നോടിയായി സൈൻ ചെയ്ത സ്പാനിഷ് താരം വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹം കാണിച്ചെങ്കിലും താരത്തിന് പുതിയ കരാർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ തയ്യാറായിരുന്നില്ല.

നിലവിൽ സ്പെയിനിലെ പ്രധാന സേവൻസ് ലീഗായ കിങ്‌സ് ലീഗിലാണ് താരം കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ഏജന്റായി കൊണ്ടാണ് താരം ടീം വിടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ തുടരാൻ ആഗ്രഹം ഉണ്ടെന്നും, ഈ ക്ലബ്ബും ആരാധകരും എപ്പോഴും തന്റെ മനസ്സിൽ ഉണ്ടാകുമെന്നുമാണ് മോംഗിൽ പറഞ്ഞത്.

എന്തായാലും വിക്ടർ മോംഗിൽന് പകരമായി ഫ്രഞ്ച് ലീഗിന്റെ രണ്ടാം ഡിവിഷനിൽ നിന്നും ഒരു കിടിലൻ താരത്തിനെ കൊണ്ടുവരാൻ നോട്ടമിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഈ ഫോറിൻ താരത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ലോൺ കരാറിൽ വരാൻ താരം തയ്യാറായെങ്കിലും സ്ഥിരകരാറിൽ സൈൻ ചെയ്യാനാണ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ ഉദ്ദേശിച്ചത്. അതിനാൽ തന്നെ സ്ഥിരകരാറിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ താരം തയ്യാറാകുമോയെന്ന് നോക്കികാണണം.

മാത്രമല്ല കേരള ബ്ലാസ്റ്റേഴ്‌സ് നൽകുന്ന ഓഫർ ഉൾപ്പടെയുള്ള കാര്യങ്ങളിൽ സൂപ്പർ താരം സംതൃപ്തനാണെങ്കിൽ മാത്രമേ ഈയൊരു ട്രാൻസ്ഫർ നീക്കങ്ങൾ മുന്നോട്ട് പോകൂ. എന്തായാലും ഫോറിൻ താരങ്ങൾക്ക് വേണ്ടി കാര്യമായ തിരച്ചിലാണ് ബ്ലാസ്റ്റേഴ്‌സ് എസ്ഡി നടത്തുന്നത്.

ലാലിഗാ ചാമ്പ്യൻമാർ; പക്ഷെ ബാഴ്സയ്ക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചേക്കില്ല; മുട്ടൻ പണി വരുന്നു

വരുന്നത് ഡോണി റൊമേറോ മാത്രമല്ല, ലാലിഗ 2ലേക്കും ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ലെറ്റർ അയച്ചു