in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

സഹലിന്റെ കാര്യം സീരിയസ് ആണ്, മോഹൻ ബഗാന്റെ ബിഗ് ടാർഗറ്റ് ആയി സഹൽ മാറുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കുവാൻ മാസങ്ങൾ മാത്രം മുന്നിൽ നിൽക്കവേ ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച താരങ്ങളുടെ സൈനിങ്ങിന് വേണ്ടി കഠിനമായ ശ്രമങ്ങൾ നടത്തുകയാണ് ഐഎസ്എലിലെ ഓരോ ക്ലബ്ബുകളും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കുവാൻ മാസങ്ങൾ മാത്രം മുന്നിൽ നിൽക്കവേ ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച താരങ്ങളുടെ സൈനിങ്ങിന് വേണ്ടി കഠിനമായ ശ്രമങ്ങൾ നടത്തുകയാണ് ഐഎസ്എലിലെ ഓരോ ക്ലബ്ബുകളും.

മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിൽ നിന്നുമുള്ള ചില സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ തയ്യറെടുക്കുകയാണ്.

നേരത്തെ മുതൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരമായ സഹൽ അബ്ദുസമദിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്, സൂപ്പർ താരത്തിന് വേണ്ടി വലിയൊരു ഓഫർ ലഭിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്ന കാര്യം പരിഗണിച്ചേക്കും.

സഹലിന് വേണ്ടിയുള്ള ശ്രമങ്ങൾ മോഹൻ ബഗാൻ നിലവിൽ സീരിയസ് ആയി എടുത്തിട്ടുണ്ടെന്നും നിലവിൽ മോഹൻ ബഗാന്റെ പ്രധാന സൈനിങ് ലക്ഷ്യങ്ങളിൽ ഒന്നാണ് സഹൽ എന്നുമാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മിഡ്‌ഫീൽഡ് പൊസിഷനിൽ മികച്ച പ്രകടനം നടത്താനാവുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളായ സഹലിനെ കിട്ടിയാൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് തങ്ങളുടെ മിഡ്‌ഫീൽഡ് നിര ശക്തമാക്കാൻ കഴിയും.

ഒരു പ്രതിമ ഉണ്ടാക്കുന്ന പണം ഉണ്ടേൽ ഇന്ത്യൻ ഫുട്ബാൾ രക്ഷപ്പെട്ടേനെ

സാഫ് കപ്പിന് തുടക്കം… മത്സരങ്ങൾ എങ്ങനെ ലൈവായി കാണാം???