in , , ,

LOVELOVE LOLLOL

സാഫ് കപ്പിന് തുടക്കം… മത്സരങ്ങൾ എങ്ങനെ ലൈവായി കാണാം???

രണ്ടാം മത്സരത്തിൽ ഇന്ത്യ രാത്രി 7:30ന് പാകിസ്ഥാനെ നേരിടും. ഈ മത്സരവും ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് നടക്കുന്നത്. ഇന്റർകോണ്ടിനെന്റൽ കപ്പ് ചാമ്പ്യന്മാരായ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സാഫ് കപ്പിന് ഇറങ്ങുന്നത്.

Indian football team captain Sunil Chetri (2L) shakes hands and exchange game momentos with Pakistani counterpart Kaleemullah ahead of the first of two friendly football matches between India and Pakistan in Bangalore at the Karnataka State Football Association Stadium in Bangalore on August 17, 2014. AFP PHOTO/Manjunath KIRAN

2023 സാഫ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വൈകീട്ട് 3:30ന് കുവൈറ്റ്‌ നേപ്പാൾ മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്.

രണ്ടാം മത്സരത്തിൽ ഇന്ത്യ രാത്രി 7:30ന് പാകിസ്ഥാനെ നേരിടും. ഈ മത്സരവും ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് നടക്കുന്നത്. ഇന്റർകോണ്ടിനെന്റൽ കപ്പ് ചാമ്പ്യന്മാരായ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സാഫ് കപ്പിന് ഇറങ്ങുന്നത്.

സാഫ് കപ്പ് മത്സരങ്ങൾ എവിടെ നിന്നു കാണാമെന്ന് സംശയത്തിലാണ് പല ആരാധകരും. മത്സരങ്ങൾ എല്ലാം അദ്യം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാൻകോഡ് വഴി മാത്രമേ സംപ്രേഷണം ചെയ്യുമെന്നാണ് പുറത്തു വന്നിരുന്നത്.

എന്നാൽ ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം മത്സരങ്ങൾ ടിവിയിലും സംപ്രേഷണം ചെയ്യും. ഡിഡി സ്പോർട്സായിരിക്കും ടൂർണ്ണമെന്റ് ടിവിയിൽ ടെലികാസ്റ്റ് ചെയ്യുക. ഒട്ടേറെ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ് ഇത്.

കുവൈറ്റ്‌, നേപ്പാൾ, പാകിസ്ഥാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഇന്റർകോണ്ടിനെന്റൽ കപ്പിന് പിന്നാലെ സാഫ് കപ്പും നേടാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

https://twitter.com/KhelNow/status/1671406194714394624?t=dQH4fKu5beVHnQe0cWLQRQ&s=19

സഹലിന്റെ കാര്യം സീരിയസ് ആണ്, മോഹൻ ബഗാന്റെ ബിഗ് ടാർഗറ്റ് ആയി സഹൽ മാറുന്നു..

ബ്ലാസ്റ്റേഴ്‌സ് താരത്തെ പൊക്കി ചെന്നൈ എഫ്‌സി?