in ,

ബ്ലാസ്റ്റേഴ്‌സ് കളിക്കാരെല്ലാം അവരെകൊണ്ട് കഴിയുന്നത് നൽകി, ഈ കാര്യത്തിൽ സന്തോഷമുണ്ടെന്നു കോച്ച്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ബാംഗ്ലൂർ എഫ്സിയുടെ അവരുടെ മൈതാനത്ത് വച്ച് നടന്ന സൗത്ത് ഇന്ത്യൻ പരാജയം രുചിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമും ആരാധകരും ഈ തോൽവിയിൽ വളരെയധികം നിരാശരാണ്. മത്സരശേഷം നടന്ന കോൺഫറൻസിൽ സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്റെ വാക്കുകളിൽ ഈ സങ്കടം പ്രകടിപ്പിച്ചു.

“ഇത്തരത്തിൽ തോൽവി വഴങ്ങുന്നത് തീർച്ചയായും നിരാശാജനകമാണ്. പ്രത്യേകിച്ചും അവസാന നിമിഷങ്ങളിൽ വഴങ്ങുന്ന ഗോളിൽ. കളിക്കാർ അവരുടെ പരമാവധി പരിശ്രമിച്ചു, അവരാൽ സാധിക്കുന്നതെല്ലാം നൽകി. ഒരു പരിശീലകനെന്ന നിലയിൽ അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്.”

“ഇത്തരം മത്സരങ്ങൾ കൂടുതൽ അവസരങ്ങൾ ലഭിക്കാത്ത വിധത്തിൽ കടുപ്പമുള്ളതായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എതിരാളിയെ അപകടകരമായ അവസരങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കാത്ത തരത്തിൽ ഇരു ടീമുകളും സുരക്ഷയും ഒതുക്കമുള്ള ലൈനുകളും നിലനിർത്താൻ ശ്രമിച്ചു.” – ഇവാൻ വുകമനോവിച് പത്രസമ്മേളനത്തിൽ പറഞ്ഞു.

മത്സരത്തിന്റെ 89 മിനിറ്റിൽ നേടുന്ന ഗോളിലൂടെയാണ് ബാംഗ്ലൂര് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെതിരെ മത്സരം സ്വന്തമാക്കുന്നത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിൾ അഞ്ചാം സ്ഥാനത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് തുടരുന്നത്. കൊച്ചിയിൽ വച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ ശക്തരായ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ആവേശവാർത്ത; കേരളത്തിൽ കളിക്കാൻ സമ്മതം മൂളി ഇബ്രാഹിമോവിച്ച്; ഇനി കളി മാറും

തോൽവിക്ക് പിന്നാലെ തിരിച്ചടി; ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് സസ്‌പെൻഷൻ