in , , ,

CryCry AngryAngry OMGOMG LOVELOVE LOLLOL

തോൽവിക്ക് പിന്നാലെ തിരിച്ചടി; ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് സസ്‌പെൻഷൻ

മത്സരത്തിലെ തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം നവോച്ച സിംഗിനെ ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ നഷ്ടമാവും.

കടം ബാക്കിയാക്കി കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ 89 ആം മിനുട്ടിൽ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് 1-0 ത്തിന് മത്സരം പരാജയപ്പെട്ടത്. ഹാവി ഹെർണാണ്ടസാണ് അവസാന നിമിഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്ത് ബംഗളുരുവിന്റെ വിജയഗോൾ നേടിയത്.

ഈ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം നവോച്ച സിംഗിനെ ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിൽ നഷ്ടമാവും.

ഇന്നലെ ബംഗളുരുവിനെതിരായ മത്സരത്തിൽ താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചതോടെ താരത്തിന് സീസണിൽ ലഭിക്കുന്ന നാലാമത്തെ മഞ്ഞക്കാർഡാണിത്. ഇതോടെയാണ് താരത്തിന് അടുത്ത മത്സരം സസ്‌പെൻഷൻ മൂലം നഷ്ടമാവുക.

ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് താരമാണ് നവോച്ച. ഐബാൻ ദോഹലിംഗിന് പരിക്കേറ്റ് സീസൺ നഷ്ടമായതോടെ ലെഫ്റ്റ് ബാക്കിൽ ബ്ലാസ്റ്റേഴ്സിന്റെ പോരായ്‌മകൾ പരിഹരിച്ച താരം കൂടിയാണ് നവോച്ച.

മാർച്ച് 13 നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മോഹൻ ബഗാനെതിരെ കൊച്ചിയിലാണ് ആ മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ നവോച്ചയില്ലാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കും.

ബ്ലാസ്റ്റേഴ്‌സ് കളിക്കാരെല്ലാം അവരെകൊണ്ട് കഴിയുന്നത് നൽകി, ഈ കാര്യത്തിൽ സന്തോഷമുണ്ടെന്നു കോച്ച്..

ബാംഗ്ലൂരുവിലെ ക്ഷീണം മായ്ക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഇനി ഇവരാണ്, പക്ഷെ ഒരു പ്രത്യേകത കൂടിയുണ്ട്..