in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബാംഗ്ലൂരുവിലെ ക്ഷീണം മായ്ക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഇനി ഇവരാണ്, പക്ഷെ ഒരു പ്രത്യേകത കൂടിയുണ്ട്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ രണ്ടാം പകുതി വളരെയധികം പ്രതീക്ഷകളോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രതീക്ഷകൾ അട്ടിമറിക്കുന്നതായിരുന്നു ഓരോ മത്സരത്തിലെയും റിസൾട്ട്. ഈ വർഷം 5 ഐഎസ്എൽ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ ഒരു വിജയവും നാല് തോൽവിയുമാണ് റിസൾട്ട് ലഭിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ രണ്ടാം പകുതി വളരെയധികം പ്രതീക്ഷകളോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രതീക്ഷകൾ അട്ടിമറിക്കുന്നതായിരുന്നു ഓരോ മത്സരത്തിലെയും റിസൾട്ട്. ഈ വർഷം 5 ഐഎസ്എൽ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ ഒരു വിജയവും നാല് തോൽവിയുമാണ് റിസൾട്ട് ലഭിച്ചത്.

ഈ തോൽവികൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഷീൽഡ് ട്രോഫി പ്രതീക്ഷകളെ അട്ടിമറിച്ചത്, അഞ്ചു മത്സരങ്ങളിൽ നാലു മത്സരങ്ങലെങ്കിലും വിജയിച്ചെങ്കിൽ ഇത്തവണ ഷീൽഡ് ട്രോഫി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധ്യതകൾ ഏറെ ആയിരുന്നു. എന്തായാലും അവസാനം മത്സരത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഐഎസ്എലിലെ അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്.

മാർച്ച് 13ന് കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ മോഹൻ ബഗാനാണ്. കഴിഞ്ഞ തവണ കൊച്ചിയിൽ വെച്ച് മോഹൻ ബഗാനെ നേരിട്ടപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ പരാജയമാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. എന്നാൽ ഈ സീസണിൽ അവരുടെ സ്റ്റേഡിയത്തിൽ പോയി വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

ഇത്തവണ മോഹൻ ബഗാനെ ബ്ലാസ്റ്റേഴ്സ് നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശ്രദ്ധകൾ ചലിക്കുന്നത് മോഹൻബഗാൻ നിരയിലേക്കാണ്. ഇത്രയും വർഷങ്ങളോളം കേരള ബ്ലാസ്റ്റേഴ്സ് ടീമിനുവേണ്ടി കളിച്ച മലയാളി താരമായ സഹൽ ഇത്തവണ ബ്ലാസ്റ്റേഴ്സിനെതിരെയാണ് കൊച്ചിയിലെ സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുന്നത്. സീസണിൽ 11 മത്സരങ്ങളിൽ നിന്നും ഒരു ഗോളും നാല് അസിസ്റ്റും സ്വന്തമാക്കി മികച്ച ഫോമിലുള്ള സഹൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ അത് കാണാനുള്ള  കാത്തിരിപ്പിലാണ് ആരാധകർ.

തോൽവിക്ക് പിന്നാലെ തിരിച്ചടി; ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് സസ്‌പെൻഷൻ

ബ്ലാസ്റ്റേഴ്‌സിന് ഷിൽഡ് സ്വന്തമാക്കാൻ ഇനിയും സുവർണവസരമുണ്ട്, പക്ഷെ ഈ കാര്യങ്ങൾ സംഭവിക്കണം..