ഇന്ത്യൻ സൂപ്പർ ലീഗ് 2023ലെ ആദ്യപകുതിയിലെ മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതി അവസാനിക്കുമ്പോൾ ഐ എസ് എൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായാണ് മുന്നേറിയത്. എന്നാൽ സൂപ്പർ കപ്പിലേക്ക് എത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം താഴേക്ക് വീണു.
മാത്രമല്ല സൂപ്പർ കപ്പിന് ശേഷം നടന്ന 2024ലെ ഐ എസ് എൽ മത്സരങ്ങളിൽ മോശം ഫോമിലേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ഈ വർഷം കളിച്ച ഐ എസ് എൽ മത്സരങ്ങളിൽ ഒറ്റ മത്സരമാണ് വിജയിക്കാൻ ആയത്.
ഈ വർഷം നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ പോയിന്റ് ടേബിൾ തരംതിരിക്കുകയാണ് എങ്കിൽ ഈ വർഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീം ഏതാണെന്നും ഏറ്റവും മോശം പ്രകടനം നടത്തിയ ടീം ഏതാണെന്നും മനസ്സിലാക്കാനാവും.
ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യലി നൽകിയ ഈ ഒരു പോയിന്റ് ടേബിളിൽ എട്ടുമത്സരങ്ങളിൽ നിന്നും 20 പോയിന്റുകൾ സ്വന്തമാക്കി ഈ വർഷം പോയിന്റ് ടേബിൾ മുൻനിരയിലേക്ക് മുന്നേറിയ മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഈ വർഷങ്ങൾച്ച ആറു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഏറ്റവും അവസാന സ്ഥാനക്കാരാണ്.
എട്ടുമത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും ഈ വർഷം സ്വന്തമാക്കിയ ഹൈദരാബാദ് എഫ് സി ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റ് മുന്നിലാണ്. എങ്കിലും നിലവിൽ സീസണിൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുന്നതിന് അരികിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. 2024 വർഷത്തെ പ്രകടനത്തിന് മാത്രം അടിസ്ഥാനത്തിലാണ് ഈയൊരു പോയിന്റ് ടേബിൾ നൽകിയിട്ടുള്ളത്.