ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രം ദിമിത്രി ഡയമന്തക്കോസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിലുണ്ടാവുമോ എന്ന ആശങ്കയാണ് ആരാധകർക്ക്. ഈ സീസണോട് കൂടി ബ്ലാസ്റ്റേഴ്‌സിൽ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാർ രംഗത്ത് വന്നെന്നും താരം കൂടുമാറുമെന്നുമുള്ള ചൂടേറിയ ചർച്ചകൾ സജീവമാണ്. ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്സിയുമാണ് താരത്തിനായി സജീവമായി രംഗത്തുള്ളത് എന്നായിരുന്നു വാർത്തകൾ.
എന്നാൽ പ്രചരിക്കുന്ന ഈ വാർത്തകളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാം. ഈസ്റ്റ് ബംഗാൾ താരവുമായി ചർച്ചകൾ നാടത്തിയിട്ടില്ല എന്ന കാര്യം പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്ക്സ് മർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ റൂമറുകളിൽ ഈസ്റ്റ് ബംഗാൾ പുറത്താവുകയും ചെയ്തു.
ഇതിന് പിന്നാലെ പ്രചരിച്ച റൂമറാണ് മുംബൈ സിറ്റി താരത്തിനായി തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും താരം മുംബൈയിലേക്ക് പോകുമെന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുംബൈ ഒരു സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.സ്ലോവേനിയന് മുന്നേറ്റ താരം യാക്കൂബ് വോയ്റ്റസിന്റെ സൈനിങാണ് മുംബൈ പ്രഖ്യാപിച്ചത്.
യാക്കൂബ്ബ് മുന്നേറ്റനിര താരമാണ്. സെൻട്രൽ ഫോർവെർഡ് പൊസിഷനിൽ കളിക്കുന്ന താരം കൂടിയാണ്. സെൻട്രൽ ഫോർവേർഡിൽ കളിക്കുന്ന ഒരു താരത്തെ മുംബൈ സ്വന്തമാക്കിയ സാഹചര്യത്തിൽ അതേ പൊസിഷനിൽ കളിക്കുന്ന ദിമി ഇനി മുംബൈയിലേക്ക് പോകാൻ എത്രമാത്രം സാധ്യതകളുണ്ടെന്ന് മനസിലാക്കാൻ സാധിക്കും.
മുംബൈ പുതിയ താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ചതോടെ ദിമിയുടെ റൂമറുകളിൽ നിന്നും മുംബൈയും പുറത്തായിരിക്കുകയാണ്. താരത്തിന്റെ റൂമറുകളിൽ പ്രധാനമായും പ്രചരിച്ച ടീമുകൾ റൂമറുകളിൽ നിന്ന് പുറത്തായതോടെ ദിമി ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ തന്നെയാണെന്ന് ഉറപ്പിക്കാം.