in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വിങ്ങിൽ പരിഹാരം; യുവതാരവുമായി പ്രീ കോൺട്രാക്ടിൽ ഒപ്പ് വെച്ച് ബ്ലാസ്റ്റേഴ്‌സ്

അടുത്ത സീസണിൽ വിങ്ങിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരുങ്ങി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. അതിനായി ഒരു യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് ടീമിലെത്തിച്ചെന്നും താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ കോൺട്രാക്ടിൽ എത്തിയതായും ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ജെയ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തവണ ബ്ലാസ്റ്റേഴ്സിന് വിങ് പൊസിഷനുകളിൽ ഒരല്പം അപാകതകൾ പറ്റിയിരുന്നു. പരിക്കും ഫോമില്ലായ്മയുമായി ബ്ലാസ്റ്റേഴ്സിന്റെ വിങ്ങുകൾക്ക് കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഇത്തവണ ശക്തി കുറവായിരുന്നു. വിങ്ങിൽ കളിച്ചിരുന്ന ലൂണ, സൗരവ് മൊണ്ടേൽ, എന്നിവരുടെ പരിക്കും രാഹുലിന്റെ ഫോമില്ലായ്മയും ബ്ലാസ്‌റ്റേഴ്‌സിനെ വിങ് പൊസിഷനിൽ തളച്ചു.

അടുത്ത സീസണിൽ വിങ്ങിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരുങ്ങി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. അതിനായി ഒരു യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് ടീമിലെത്തിച്ചെന്നും താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ കോൺട്രാക്ടിൽ എത്തിയതായും ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ജെയ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് ഐഎസ്എല്ലിൽ നിന്നും ഐ ലീഗിലും നിന്നും മികച്ച വിങ്ങർമാരെ കൊണ്ട് വരുമോ എന്നാ ആരാധകന്റെ ചോദ്യത്തിനാണ് റെജിൻ മറുപടി വ്യകത്മാക്കിയത്. ബ്ലാസ്റ്റേഴ്‌സ് ഒരു വിങ്ങറുമായി പ്രീ കോൺട്രാക്ട് ഒപ്പ് വെച്ചെന്നും ഐഎസ്എല്ലിൽ നിന്നും ഐ ലീഗിൽ നിന്നും ഒരു പിടി മികച്ച വിങ്ങർമാരെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സ് പ്രീ കോൺട്രാക്ടിലെത്തിയ താരത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല എങ്കിലും ബ്ലാസ്റ്റേഴ്‌സിലേക്ക് അടുത്ത സീസണിലേക്ക് ഒരു യുവ വിങ്ങർ വരുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

യുവ വിങ്ങർമാരെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട സാഹചര്യത്തിൽ നിലവിൽ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന സൗരവ് മോണ്ടെലിനേയും ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ച ബ്രൈസ് മിറാൻഡയെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കാനുള്ള സാധ്യതകളുണ്ട്.

ലൂണ മടങ്ങി വന്നാൽ ഈ താരങ്ങളിൽ ഒരാൾ ടീം വിട്ട് പോകേണ്ടി വരും..

മുംബൈയിലേക്കുമില്ല; ദിമി ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ തന്നെ