in ,

LOVELOVE

എവിടെയും സൈൻ ചെയ്തിട്ടില്ല, ദിമിക്ക് മുന്നിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അടുത്ത മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് യോഗ്യത കൂടി ലക്ഷ്യമാക്കിയാണ്  എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അടുത്ത മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് യോഗ്യത കൂടി ലക്ഷ്യമാക്കിയാണ്  എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത് തങ്ങളുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസ്  ബ്ലാസ്റ്റേഴ്സ് ടീമിൽ തുടരുമോ ഇല്ലയോ എന്ന് കാര്യത്തിലാണ്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരം ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കണമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം പുതുക്കിയ മികച്ച ഓഫർ നൽകണമെന്നാണ് ദിമിത്രിയോസിന്റെ ആവശ്യം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് മുന്നിൽ ഓഫർ നൽകിയിട്ടുണ്ടെങ്കിലും ദിമിത്രിയോസ് ആവശ്യപ്പെടുന്ന തരത്തിലുള്ള ഓഫർ അല്ല ഇതെന്നാണ് അനുമാനം.

ഏറ്റവും ഒടുവിൽ വരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും ഒരിടത്തും ദിമിത്രിയോസ് കരാർ ഒപ്പ് വെച്ചിട്ടില്ല. ഈ സീസൺ കഴിയുന്നതോടെ ഗ്രീക്ക് സൂപ്പർതാരത്തിന്റെ ഭാവി സംബന്ധിച്ച് വ്യക്തത ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദിമി എവിടെയും പോവില്ല ആശാന്റെ ഉറപ്പ് കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്‌സ് ടീം വരുന്നതിന് മുൻപേ എതിർതട്ടകത്തിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് താരം👀🔥