in ,

LOVELOVE LOLLOL

അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയതിന് പിന്നിലെ കാരണങ്ങൾ ഇതാണ്..

സന്തോഷ വാർത്ത കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കിയ ഗംഭീര അപ്ഡേറ്റ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആശ്വാസം നൽകിയത്.

സന്തോഷ വാർത്ത കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കിയ ഗംഭീര അപ്ഡേറ്റ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആശ്വാസം നൽകിയത്.

അടുത്ത സീസണിൽ നായകൻ ലൂണ ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ കളിക്കുമോ ഇല്ലയോ എന്ന് അഭ്യൂഹങ്ങൾക്ക് വ്യക്തമായ ഉത്തരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നൽകിയത്. 2027 വരെയുള്ള രണ്ടു വർഷത്തെ പുതിയ കരാറിൽ കൂടിയാണ് അഡ്രിയൻ ലൂണ ക്ലബ്ബുമായി ഒപ്പുവച്ചത്.

നേരത്തെ 2024 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാറിൽ ഒപ്പ് വെച്ച അഡ്രിയാൻ ലൂണയുടെ കരാറിലെ വ്യവസ്ഥകൾ പ്രകാരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് യോഗ്യത നേടിയതിനാൽ ഒരു വർഷത്തേക്ക് കൂടി 2025 വരെ കരാർ നീണ്ടു.

ഇതിന് പുറമെയാണ് ഇപ്പോൾ രണ്ടു വർഷത്തെക്ക് കൂടി അഡ്രിയാൻ ലൂണ ഒപ്പ് വെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഡ്രിയാൻ ലൂണക്ക് വേണ്ടി ചെറിയ കാലത്തേക്കുള്ള ഓഫറാണ് ആദ്യം നൽകിയതെങ്കിലും ലൂണയുടെ ആവശ്യം ദീർഘകാല ഓഫറായിരുന്നു. ഇതിനിടെ ലൂണയുടെ ആഗ്രഹപ്രകാരമുള്ള വമ്പൻ ഓഫറുകളുമായി മുംബൈ സിറ്റി, എഫ്സി  ഗോവ ടീമുകൾ മുന്നോട്ടു വന്നു.

അഡ്രിയാൻ ലൂണയേ ടീമിൽ നിലനിർത്താനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ അതിയായ സമ്മർദം കൂടി നേരിട്ടതോടെ ലൂണക്ക് 2027 വരെയുള്ള കരാർ നൽകി ബ്ലാസ്റ്റേഴ്‌സ് പുതിയ ഓഫർ  മുന്നോട്ടുവെച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സുമായി ലൂണ പുതിയ കരാർ ഒപ്പ് വെച്ചു.

ഐഎസ്എല്ലിൽ വൻ മാറ്റങ്ങൾ;രണ്ട് ഇതിഹാസ താരങ്ങളെ വരെ സൈൻ ചെയ്യാം💥

അഡ്രിയാൻ ലൂണയുടെ സൈനിങ്ങിനെ പിന്നാലെ കരോലിസ് പറഞ്ഞ വാക്കുകളിതാ..