in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അൽവാരോ വസ്കസ് ടു ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് അൽവാരോയുടെ ഭാര്യ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ,കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനും സൂപ്പർതാരമായ അഡ്രിയാൻ ലൂണ പരിക്ക് ബാധിച്ച് പുറത്തുപോയത് ബ്ലാസ്റ്റേഴ്സ് ഫാൻസിനും ക്ലബ്ബിനും വലിയ സങ്കടവും നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. സൂപ്പർതാരത്തിന് പകരം മറ്റൊരു സൂപ്പർ വിദേശ താരത്തിനെ കൂടി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന ചർച്ചകളും ഇതോടെ ആരംഭിച്ചു.

ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ അൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാൻ സാധ്യതയുണ്ടെന്ന തരത്തിൽ ട്രാൻസ്ഫർ റൂമുകളും ഉയർന്നു. കഴിഞ്ഞദിവസം അൽവാരോ വാസ്കസ് തന്റെ സ്പാനിഷ് ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

സ്പാനിഷ് ക്ലബ്ബുമായി കരാർ പരസ്പര ധാരണയോടെ അൽവാരോ വാസ്ക്കസ് അവസാനിപ്പിച്ചതോടെ താരത്തിനെ തിരികെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവരണമെന്ന് ആരാധകരുടെ ആവശ്യം ശക്തമായി. ഇപ്പോൾ അൽവാരോ വാസ്ക്കസ് പോസ്റ്റ് ചെയ്ത ന്യൂ ഇയർ പോസ്റ്റിന് കീഴിൽ അൽവാരോയുടെ ഭാര്യ നൽകിയ കമന്റാണ് ചർച്ചയാകുന്നത്.

ഇനിയും മികച്ചത് വരാനുണ്ട് എന്ന് കമന്റ് ചെയ്ത അൽവാരോയുടെ ഭാര്യ ഒപ്പം ബ്ലാസ്റ്റേഴ്സിനോട്‌ ഇഷ്ടം സൂചിപ്പിക്കുന്ന ഒരു മഞ്ഞ ഇമോജി കൂടി ചേർത്തു. ഇതോടെ അൽവാരോ വസ്കസ് ടു ബ്ലാസ്റ്റേഴ്സ് ചർച്ചകൾക്ക് ചൂട്പിടിച്ചു. എങ്കിലും ഇതുവരെയും ഇത് സംബന്ധിച്ചുള്ള ശക്തമായ ഒരു ട്രാൻസ്ഫർ അപ്ഡേറ്റ് ലഭ്യമായിട്ടില്ല.

അൽവാരോ ഒരു ഐ എസ് എൽ ക്ലബ്ബുമായി ചർച്ച നടത്തുന്നു എന്ന് റിപ്പോർട്ടുകൾ

അൽവരോയെ പറ്റി ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ട് മാർക്കസ്..