ഏറെ ആവേശകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് 10 പിന്നിട്ടതിനാൽ ഈ മാച്ച് വീക്കിൽ തകർപ്പൻ പ്രകടനം നടത്തിയ താരങ്ങളുടെ ഒരു ഇലവൻ ഇന്ത്യൻ സൂപ്പർ ലീഗ് പുറത്ത് വിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നുമുള്ള താരങ്ങൾ ഉൾപ്പെടെ കഴിഞ്ഞ മാച്ച് വീക്കിലെ മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തിയ താരങ്ങളാണ് ഇലവനിലുള്ളത്.
ഒഡിഷ എഫ്സിയുടെ പരിശീലകനായ സ്പാനിഷ് തന്ത്രഞ്ജൻ സെർജിയോ ലോബേരയാണ് ടീം ഓഫ് ദി വീക്ക് ഇലവനിന്റെ പരിശീലകൻ. മുംബൈ സിറ്റിയുടെ ഗോൾകീപ്പരായ ലചമ്പയാണ് ഇലവനിലുള്ളത്. ഒഡീഷ താരങ്ങളായ മുർതദ ഫാൾ, അമെയ് റനവാഡ എന്നിവരും ഒപ്പം മോഹൻ ബഗാന്റെ സുഭാഷിഷ് ബോസ്, ഈസ്റ്റ് ബംഗാളിന്റെ ഹിജാസി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ നവോച്ച എന്നിവരാണ് ഡിഫൻസ് ലൈനിൽ അണിനിരക്കുന്നത്.
മധ്യനിരയിൽ ഒഡിഷയുടെ അഹമ്മദ് ജാഹു, ചെന്നൈയിൻ എഫ്സിയുടെ റാഫേൽ ക്രിവല്ലാരോ, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുഹമ്മദ് ഐമൻ എന്നിവരാനുള്ളത്. മുന്നേറ്റ നിരയിൽ ഒഡീഷയുടെ റോയ് കൃഷ്ണ, ബാംഗ്ലൂരുവിന്റെ ഹാവി ഹെർണാണ്ടസ് എന്നിവരാനുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ടീം ഓഫ് ദി വീക്ക് ഇലവൻ താഴെ കൊടുത്തിരിക്കുന്നു.