ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ വളരെ മനോഹരമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉറുഗ്വ താരമായ അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിച്ചു സീസണിൽ നിന്നും പുറത്താവുന്നത്. പകരം കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന താരമാണ് ഫെഡർ.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ സൈൻ ചെയ്തതിനുശേഷം വളരെയധികം ആരാധക പിന്തുണ ലഭിച്ച ഫെഡർ സെർനിച് തന്റെ രാജ്യത്തെ ഏറ്റവും മികച്ച ആരാധക പിന്തുണയുള്ള മൂന്നു കായികതാരങ്ങളിൽ നിലവിൽ താൻ ഉണ്ടെന്ന് അവകാശപ്പെട്ടു.
“ലിത്വനിയയിലെ ഏറ്റവും പോപ്പുലർ ആയ സ്പോർട്സ് താരങ്ങളിൽ നിലവിൽ ഞാൻ മൂന്നാമതാണ് എന്നാണ് കരുതുന്നത്, എന്നെക്കൾ കൂടുതൽ പിന്തുണക്കാരുള്ളത് എൻ ബി എ താരങ്ങൾക്കാണ്.” – ഫെഡർ സെർനിച് പറഞ്ഞു.
യൂറോപ്യൻ നാഷണൽ ടീമായ ലിത്വനിയയുടെ നായകനായ ഫെഡർ സെർനിച് ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യുന്നതിനു മുൻപ് 6000 പിന്തുണക്കാർ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്. എന്നാൽ സൈൻ ചെയ്തതിന് ശേഷം ഇപ്പോൾ ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് പിന്തുണക്കാരെയാണ് താരത്തിനു ലഭിച്ചത്.