in ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ലൂണ, ദിമി, സകായി etc.. എല്ലാ വിദേശതാരങ്ങളുടെയും കരാർ അവസാനിക്കുന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ കൊച്ചിയിൽ വച്ച് മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. മാർച്ച് 13ന് നടക്കുന്ന ക്ലാസിക് പോരാട്ടത്തിന് വേണ്ടി ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ കൊച്ചിയിൽ വച്ച് മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. മാർച്ച് 13ന് നടക്കുന്ന ക്ലാസിക് പോരാട്ടത്തിന് വേണ്ടി ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അതേസമയം ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും കരാർ അവസാനിക്കുന്ന നിരവധി താരങ്ങൾ ആണുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് യുടെ വിദേശ താരങ്ങളുടെ കാര്യത്തിൽ വരികയാണെങ്കിൽ കരാർ അവസാനിക്കുന്നവരാണ് മുഴുവൻ പേരും.

2022ൽ രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച അഡ്രിയാൻ ലൂണയുടെയും മാർക്കോ ലെസ്‌കോവിച്ചീന്റെയും ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള കരാർ അവസാനിക്കാൻ ഒരുങ്ങുകയാണ്, മൂന്നുവർഷത്തോളം ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ പന്ത് തട്ടിയ താരങ്ങളിൽ ലെസ്‌കോയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കില്ല എന്നാണ് അറിയാനാവുന്നത്.

ദിമിത്രിയോസ് ഡയമന്റാകോസ്, ഡൈസുകി സകായ്, മിലോസ് തുടങ്ങിയ വിദേശ താരങ്ങളുടെ കരാറും ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുകയാണ്. കൂടാതെ ഈ സീസൺ അവസാനം വരെയുള്ള കരാറിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ യൂറോപ്യൻ താരമായ ഫെഡോർ സെർനിച്ചിന്റെ കരാർ കൂടി സീസൺ അവസാനത്തോടെ അവസാനിക്കും. ഇതിൽ ഏതൊക്കെ താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സന്തോഷവാർത്ത; യുവതാരം ബ്ലാസ്റ്റേഴ്‌സ് വിടില്ല, 2027 വരെ തുടരും

ലെസ്കോവിച്ചിന്റെ പകരക്കാരൻ ഐഎസ്എലിലെ ഏറ്റവും മികച്ച പ്രധിരോധനിരക്കാരനെ സ്വന്തമാകാൻ ബ്ലാസ്റ്റേഴ്സ്