in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സന്തോഷവാർത്ത; യുവതാരം ബ്ലാസ്റ്റേഴ്‌സ് വിടില്ല, 2027 വരെ തുടരും

ഇന്ത്യൻ ഫുട്ബാളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സംഭാവന ചെയ്ത പ്രതിരോധ താരമാണ് റുയിവ ഹോർമിപാം. 2021 ൽ ഐ ലീഗ് ക്ലബ് പഞ്ചാബിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച ഈ യുവതാരത്തിന് അവസരം നൽകി വളർത്തി വലുതാക്കിയത് കേരളാ ബ്ലാസ്റ്റേഴ്‌സാണ്. ഇതിനോടകം നാല്പതിലേറെ മത്സരങ്ങൾ താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്.

എന്നാൽ ഇത്തവണ ഹോർമിയുടെ കാര്യത്തിൽ ആരാധകർക്ക് ചില ആശങ്കകൾ ഉണ്ടായിരുന്നു. കാരണം ഈ സീസണിൽ മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടാൽ എത്തിയതോടെ താരത്തിന് അവസരം കുറയുമെന്നും താരം ക്ലബ് വിടുമെന്നും ആരാധകർക്ക് ആശങ്ക ഉണ്ടായിരുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്ഡോയിലും വിന്റർ ട്രാൻസ്ഫർ വിൻഡോയിലും താരത്തെ ചുറ്റിപറ്റി പല റൂമറുകളും പ്രചരിച്ചിരുന്നു.

ഈ സീസൺ തുടക്കത്തിൽ താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതോടെ താരം അടുത്ത സീസണിൽ ക്ലബ് മാറുമെന്നും ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാലിപ്പോൾ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്കകൾ നീങ്ങുകയാണ്.

താരത്തെ വിറ്റഴിക്കാൻ ക്ലബിന് യാതൊരു ഉദ്ദേശമില്ലെന്നും താരം ക്ലബ്ബിൽ തന്നെ തുടരുമെന്നുള്ള റിപോർട്ടുകൾ പുറത്ത് വരികയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകൾ പുറത്ത് വിടുന്ന കെബിഎഫ്സി എക്സ്ട്രാ എന്ന എക്സ് ഹാൻഡിലാണ് താരത്തെ വിൽക്കാൻ ബ്ലാസ്റ്റേഴ്സിന് പദ്ധതിയില്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

താരത്തെ വിൽക്കാൻ ബ്ലാസ്റ്റേഴ്സിന് പദ്ധതിയില്ലെന്ന് ഉറപ്പായതോടെ താരം 2027 വരെ ക്ലബ്ബിൽ തുടരുമെന്ന് വ്യക്തമായിരിക്കുകയാണ്. കാരണം 2027 വരെയാണ് താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത്.

ചെന്നൈയ്ക്ക് ഡബിൾ തിരിച്ചടി; രണ്ട് സൂപ്പർ താരങ്ങൾക്ക് പരിക്ക്

ലൂണ, ദിമി, സകായി etc.. എല്ലാ വിദേശതാരങ്ങളുടെയും കരാർ അവസാനിക്കുന്നു..