in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സൂപ്പർ താരത്തിനെ നന്നാക്കിയെടുക്കുമെന്ന് ആശാന്റെ ഉറപ്പ്, എല്ലാ താരങ്ങളെയും നമ്മൾ വിലമതിക്കുന്നുണ്ട്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ടീമിന്റെ എട്ടാമത്തെ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഐ എസ് എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ടീമിന്റെ എട്ടാമത്തെ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഐ എസ് എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

മത്സരത്തിനു മുൻപ് നടന്ന പ്രീമാച്ച് പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമനോവിച് തങ്ങളുടെ ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിതയെ കുറിച്ചും സംസാരിച്ചു. അന്താരാഷ്ട്രതലത്തിൽ പരിശീലനം ലഭിച്ച താരമായതിനാൽ ഇഷാൻ പണ്ഡിതയിൽ നിന്നും മികച്ച പ്രകടനം ലഭിക്കുമെന്ന പ്രതീക്ഷകളും ആശാൻ പങ്കുവെച്ചു.

“ഇഷാൻ പണ്ഡിതക്ക് അന്താരാഷ്ട്രതലത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്, അതിനാൽ തന്നെ മറ്റ് താരങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ക്വാളിറ്റി ഇഷാൻ പണ്ഡിതക്കുണ്ട്. ഒരു ക്ലബ്ബ് എന്ന നിലയിൽ ഞങ്ങളുടെ എല്ലാ താരങ്ങളെയും ഞങ്ങൾ വിലമതിക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തുവാൻ വേണ്ടി താരങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” – ഇവാൻ ആശാൻ പറഞ്ഞു.

ഏറെ പ്രതീക്ഷകളോടെ ടീമിലേക്ക് വന്ന ഇഷാൻ പണ്ഡിതക്ക് സീസണിൽ ഇതുവരെയും കാര്യമായി മാറ്റങ്ങൾ കളിയിൽ ഉണ്ടാക്കാനായിട്ടില്ല. സ്പെയിനിൽ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ പരിശീലനം ലഭിച്ചു വളർന്ന ഇഷാൻ പണ്ഡിത ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി സൂപ്പർതാരമായാണ് കണക്കാക്കപ്പെടുന്നത്. ഈ മുന്നേറ്റനിരക്കാരനിൽ നിന്നും ഏറെ മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിൻസിയുടെ പ്രസ്താവനയേ പിന്തുണച്ചു പെരേര ഡയസ്..

ഐ എസ് എൽ കിരീടം മോഹിച്ചു ആരും വരണ്ടെന്ന് ഇവാൻ ആശാൻ..