ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷയോടെ എഫ്സി ഗോവയിൽ നിന്നും സൈൻ ചെയ്ത താരമായ ഐബൻ ഡോഹലിംഗ് സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കുപറ്റി പുറത്തുപോയിരുന്നു. 2024 വരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് സീസൺ മുഴുവൻ പുറത്തിരിക്കേണ്ട പരിക്കിലേക്ക് എത്തിയത്.
എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ചെറിയ പ്രതീക്ഷകൾ നൽകിക്കൊണ്ട് താരം ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് തിരികെ എത്തുകയാണ്. സ്ട്രെങ്ത്തനിങ് വർക്കുകൾ
ഐബൻ ഡോഹ്ലിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 27 വയസ്സുകാരനായ താരം കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി എന്ന് കളിക്കുമെന്ന് കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഐബൻ ഡോഹ്ലിംഗ് മൂന്നു മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുളൂ. അപ്പോഴേക്കും ലീഗ്മന്റ് ഇഞ്ചുറി ബാധിച്ച താരത്തിന് മാസങ്ങളോളം ബ്ലാസ്റ്റേഴ്സ് ടീമിന് പുറത്തിരിക്കേണ്ടി വന്നു.
നിലവിൽ റീഹാബ് സ്റ്റേജിലുള്ള താരം കളിക്കളത്തിലേക്ക് എന്ന് തിരികെ എത്തുമെന്ന് ഉറപ്പായിട്ടില്ല. ഉടൻ തന്നെ വ്യക്തിഗത പരിശീലനവും ടീമിനോടൊപ്പമുള്ള പരിശീലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ താരം ആരംഭിക്കുമെന്നാണ് അറിയാനാവുന്നത്.