in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ആശാന്റെ പിള്ളേർ വേറെ ലെവൽ😍🔥ലീഗിലെ ഏറ്റവും മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റേത്🔥

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ മത്സരങ്ങൾ പകുതി കഴിഞ്ഞപ്പോഴേക്കും 12 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കി പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് സീസണിന് ശേഷിക്കുന്ന മത്സരങ്ങളിലും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ മത്സരങ്ങൾ പകുതി കഴിഞ്ഞപ്പോഴേക്കും 12 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കി പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് സീസണിന് ശേഷിക്കുന്ന മത്സരങ്ങളിലും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അതേസമയം ഇതുവരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ച് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഖേൽനൗ. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ടോപ് ഫൈവ് താരങ്ങളിൽ വരുന്നത്.

താരങ്ങളിൽ അഞ്ചാം സ്ഥാനത്തുള്ളത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പാർതിബ് ഗോഗോയിയാണ്. ഐഎസ്എൽ സീസണിൽ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി യുവഗോൾകീപ്പരായ സച്ചിൻ സുരേഷിന്റെ പേരാണ്. പല മത്സരങ്ങളിലും സച്ചിൻ സുരേഷ് നടത്തിയ നിർണായ സേവുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലപ്പെട്ട പോയിന്റുകൾ സമ്മാനിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. കൂടാതെ സീസണിൽ സച്ചിൻ നടത്തുന്ന പ്രകടനവും വളരെ മികച്ചതാണ്.

ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഗ്രീക്ക് വിദേശ താരമായ ദിമിത്രിയോസ് ഡയമന്റാകോസാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരം കഴിഞ്ഞ മത്സരങ്ങളിലെ ബ്ലാസ്റ്റേഴ്സ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഐഎസ്എൽ സീസണിലെ ഇതുവരെയുള്ള ഏറ്റവും മികച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള എഫ് സി ഗോവയുടെ യുവതാരമായ ജയ് ഗുപ്തയാണ്. അരങ്ങേറ്റ സീസണിൽ തന്നെ തകർപ്പൻ പ്രകടനമാണ് ഈ ഗോവൻ താരം നടത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ അഡ്രിയൻ ലൂണയാണ്.

സീസണിനിടെ പരിക്ക് ബാധിച്ച് താരം പുറത്തായെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ ഇതുവരെയുള്ള മത്സരങ്ങളിൽ മുന്നോട്ട് നയിക്കുന്നതിൽ ലൂണ നൽകിയ സംഭാവനകൾ വലുതാണ്. നിർഭാഗ്യവശാൽ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ പരിക്കുക കാരണം ലൂണക്ക് കളിക്കാനയേക്കില്ല.

മോഹൻ ബഗാനെ വേണ്ടെന്ന് വെച്ചു, ബ്ലാസ്റ്റേഴ്‌സ് വിടാൻ സൂപ്പർ താരം ആവശ്യപ്പെടുന്നത് ഈ കാര്യങ്ങളാണ്..

പുതുവത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോൾ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലുമില്ലാത്ത മികവിലാണ് ഇവാന്റെ സംഘം..