ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ നീക്കങ്ങളും വാർത്തകളുമാണ് പുറത്തുവരുന്നത്. ലൂണയുടെ പകരക്കാരൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ട്രാൻസ്ഫർ അപ്ഡേറ്റുകളും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആരാധകർ അന്വേഷിക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇന്ത്യൻ താരമായ ഹോർമിപാമിനെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സി ഉൾപ്പെടെയുള്ള ഐഎസ്എൽ ടീമുകൾ മുൻപോട്ട് വന്നതായി ട്രാൻസ്ഫർ അപ്ഡേറ്റുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 22 കാരനായ താരത്തിന് വേണ്ടി ഐഎസ്എൽ ടീമുകളുടെ ഓഫറുകളും മുന്നിലുണ്ട്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാൻ ഹോർമിയെ സ്വന്തമാക്കാൻ താല്പര്യം വ്യക്തമാക്കി മുന്നോട്ടു വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സമ്മതം നൽകിയത്താണ്. എന്നാൽ അൻവർ അലിയെ പോലെയുള്ള താരങ്ങൾ മോഹൻ ബഗാനിലുള്ളതിനാൽ തന്റെ അവസരങ്ങൾ കുറയുമെന്ന ആശങ്കയിൽ ഹോർമിപാം ഈ ട്രാൻസ്ഫറിന് തയ്യാറായില്ല.
നിലവിൽ ഹോർമിപാമിനെ വിട്ടുനൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറായതിനാൽ താരത്തിനു അനുയോജ്യമായ രീതിയിൽ കളിക്കാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയുന്ന മികച്ച ഓഫർ വന്നാൽ ഹോർമിയുടെ ട്രാൻസ്ഫർ നടക്കും. ചുരുക്കി പറഞ്ഞാൽ മികച്ച ഒരു ഓഫർ വന്നു കഴിഞ്ഞാൽ 22 കാരനായ ഈ യുവതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകും.