ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ലീഗ് മത്സരങ്ങൾ അവസാനത്തോട് അടുക്കവെ നിലവിൽ നിരവധി ട്രാൻസ്ഫർ വാർത്തകളും റൂമറുകളുമാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് പുറത്തുവരുന്ന ട്രാൻസ്ഫർ റൂമറുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരമായ ഡാനിഷ് ഫാറൂഖിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചു എതിരാളികൾ രംഗത്ത് വന്നത് .
2026 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാറിൽ ഒപ്പുവെച്ച ഡാനിഷ് ഫാറൂഖിനെ ട്രാൻസ്ഫർ ഫീ നൽകി സ്വന്തമാക്കാനാണ് ചെന്നൈയിൻ എഫ്സി ആഗ്രഹിക്കുന്നത്. എന്നാൽ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ എത്രത്തോളം വിജയകരമായി പൂർത്തിയാക്കുവാൻ കഴിയുമെന്ന് ഉറപ്പില്ല.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പുറത്തുവരുന്ന ട്രാൻസ്ഫർ റൂമർ ആയതിനാൽ ചെന്നൈയിൻ എഫ്സിയുടെ ഭാഗത്ത് നിന്നും താല്പര്യം ഉണ്ടെങ്കിലും സൈൻ ചെയ്ത് സ്വന്തമാക്കുന്ന കാര്യത്തിൽ ഇനിയും ഒരുപാട് നീങ്ങാനുണ്ട്.