in ,

LOVELOVE

അവധിക്കാലം മതിയെടാ മക്കളേ.. രണ്ടാഴ്ച മുൻപ് തന്നെ അണിയൊരുക്കങ്ങൾ തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങിയതിന് ശേഷമുള്ള ഇന്റർനാഷണൽ ഇടവേളയിലാണ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീമിന് ഈ ഇടവേളയിൽ കുവൈറ്റ്‌, ഖത്തർ എന്നീ ടീമുകൾക്കെതിരെയാണ് മത്സരങ്ങളുള്ളത്. ഇന്റർനാഷണൽ ഇടവേളക്ക് ശേഷം നവംബർ 25-നാണ് ഐഎസ്എൽ പുനരാരംഭിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ അവധി മതിയാക്കി തിരികെ വേഗം പരിശീലനത്തിലേക്ക് എത്തുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വച്ച് തങ്ങളുടെ പരിശീലനം പുനരാരംഭിക്കും.

അവധിക്കാലം മതിയാക്കി പരിശീലനത്തിലേക്ക് തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ട്. നവംബർ 25ന് ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറാൻ ഒരു രണ്ടാഴ്ച മുൻപ് തന്നെ പരിശീലനം തുടങ്ങിവെക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.

അതേസമയം ഇന്ത്യൻ ദേശീയ ടീം ഡ്യൂട്ടിയിലേക്ക് പോയ താരങ്ങളുൾപ്പടെ ചില താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം പിന്നീട് ജോയിൻ ചെയ്യും. ആറു മത്സരങ്ങളിൽ നിന്നും 13 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടുണ്ട്. ഹോം ഗ്രൗണ്ടിൽ അപരാജിതരായാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്.

വമ്പൻ മാറ്റങ്ങൾ🥵; നാല് സൂപ്പർ താരങ്ങളെ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളുരു….

സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങി വരുന്നു🔥; പ്രതിരോധ നിര ഇനി ഉരുക്ക്കോട്ട💥…