in ,

AngryAngry LOLLOL LOVELOVE OMGOMG CryCry

കളി നിർത്തിപോയ ബ്ലാസ്റ്റേഴ്സിനെ  വീഡിയോസഹിതം ഒഫീഷ്യലി ട്രോളി ബാംഗ്ലൂരു എഫ്സി?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വളരെ നിർണായകമായ ഒരു മത്സരത്തിനാണ് ഒരുക്കങ്ങൾ നടത്തുന്നത്. തങ്ങളുടെ ചിരവൈരികളും പ്രധാന എതിരാളികളുമായ ബംഗളൂരു എഫ്സിക്കെതിരെ സൗത്ത് ഇന്ത്യൻ ഡെർബി പോരാട്ടം ആണ് അടുത്തതായി അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വളരെ നിർണായകമായ ഒരു മത്സരത്തിനാണ് ഒരുക്കങ്ങൾ നടത്തുന്നത്. തങ്ങളുടെ ചിരവൈരികളും പ്രധാന എതിരാളികളുമായ ബംഗളൂരു എഫ്സിക്കെതിരെ സൗത്ത് ഇന്ത്യൻ ഡെർബി പോരാട്ടം ആണ് അടുത്തതായി അരങ്ങേറുന്നത്.

മാർച്ച് 2ന് ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഈ പോരാട്ടം അരങ്ങേറുമ്പോൾ ആരാധകരുടെ ഓർമ്മകളിലേക്ക് എത്തുന്നത് അവസാനമായി ടീമുകളും ഈ സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടിയ മത്സരം ആയിരിക്കും. കഴിഞ്ഞ സീസണിലെ ഐഎസ്എലിന്റെ പ്ലേ ഓഫ് മത്സരത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എക്സ്ട്രാ ടൈമിൽ റഫറിയുടെ പിഴവ് കാരണം ബാംഗ്ലൂരു ലീഡ് നേടിയ ഗോളിനെ ചൊല്ലി ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും മത്സരം പൂർത്തിയാകുന്നതിനു മുമ്പ് കളം വിട്ടു പോയി.

മാത്രമല്ല ഇരു ടീമിന്റെയും ആരാധകർ തമ്മിൽ ഈ സ്റ്റേഡിയത്തിൽ വച്ചാണ് പ്രശ്നങ്ങളുണ്ടായത്. മത്സരം പൂർത്തിയാവുന്നതിനു മുമ്പ് കളം വിട്ട ബ്ലാസ്റ്റേഴ്സ് പരിശീലനെതിരെയും ടീമിനെതിരെയും പിന്നീട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കടുത്ത ശിക്ഷ നടപടികൾ സ്വീകരിച്ചിരുന്നു. മാർച്ച് 2 ന് ബ്ലാസ്റ്റേഴ്സ് vs ബംഗ്ലൂരിനെ നേരിടുമ്പോൾ ഈയോരു ഓർമ്മകളാണ് എല്ലാവരുടെയും മനസ്സുകളിലേക്ക് ഓടിയെത്തുക.

മത്സരത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളികൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരം നിർത്തിവച്ചുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബാംഗ്ലൂരു എഫ്സി. ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും മത്സരം നിർത്തിവച്ചു പോകുന്ന വീഡിയോയും തങ്ങൾ വിജയം നേടി സെമിഫൈനലിലേക്ക് മുന്നേറുന്നതുമാണ് ബാംഗ്ലൂർ എഫ്സി തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. ഈയൊരു വീഡിയോ ആരാധകർക്കിടയിലും ടീമുകൾക്കിടയിലും വലിയൊരു വാശിയും പോരും വീണ്ടും കൂട്ടുകയാണ്.

അയ്യേ നാണക്കേട്!! ഗോവയുടെ പരിശീലനവും തന്ത്രങ്ങളും ഒളിക്യാമറയിൽ പകർത്തി മുംബൈ സിറ്റി? പരാതി നൽകി..

ആശാൻ അത്ര ഹാപ്പിയല്ല;കാരണമുണ്ട്