in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിൽ ഇതുവരെ സംഭവിക്കാത്തതാണിത്, മത്സരശേഷം കോച്ച് പറഞ്ഞത്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ വിജയം സ്വന്തമാക്കിയാൽ യോഗ്യത ഉറപ്പാക്കാൻ കഴിയുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അപ്രതീക്ഷിതമായി സമനിലയാണ് ലഭിച്ചത്. എങ്കിൽപോലും ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കും എന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

തുടർച്ചയായ മൂന്നാമത്തെ സീസണിലും തന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രവേശിക്കുന്നതിൽ ഒരു പരിശീലകൻ എന്ന നിലയിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത ഒരു നേട്ടമാണ് സ്വന്തമാക്കിയതെന്നും ഇവാൻ പറഞ്ഞു.

“തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കയറാൻ സാധിക്കുമെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ടീമിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്തതാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കുന്ന എല്ലാവർക്കും ഞങ്ങൾ മികച്ചവർക്കൊപ്പമാണെന്നുള്ള വികാരം ഉണ്ടായിരിക്കണം. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.” – ഇവാൻ വുകമനോവിച് പറഞ്ഞു.

ലീഗിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് സ്വന്തമാക്കിയാൽ ഒഫീഷ്യലി ഓഫ് യോഗ്യത ഉറപ്പാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും. അതേസമയം ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്ന പഞ്ചാബ്, ചെന്നൈയിൻ എന്നീ ടീമുകൾ ഏതെങ്കിലും ഒരു മത്സരം സമനിലയിൽ വീണാൽ പോലും ബ്ലാസ്റ്റേഴ്സിന്റെ യോഗ്യത ഉറപ്പാണ്.

ഇന്നത്തോടെ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് കിട്ടും, സഹായിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ😍🔥

ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടിയോ ഇനി എത്ര പോയിന്റ് വേണം