in ,

LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിനെ ട്രോളിയ ബാംഗ്ലൂരുവിന് തിരികെ വയറുനിറച്ചു കൊടുത്ത് ബ്ലാസ്റ്റേഴ്‌സ്😍💥

സൂപ്പർ ലീഗ്  സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനു മുൻപായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ ബാംഗ്ലൂർ എഫ്സിയെ ആണ് നേരിടുന്നത്. ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരം അരങ്ങേറുന്നത്.

ഇതിനു മുൻപ് അവസാനമായി ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് അവസാന സീസണിന്റെ പ്ലേ ഓഫ് മത്സരത്തിലാണ്. അന്ന് റഫറിയുടെ തെറ്റായ തീരുമാനം ചൂണ്ടിക്കാട്ടി മത്സരം പാതിവഴിയിൽ നിർത്തിവച്ചു പോയ ബ്ലാസ്റ്റേഴ്സ് പരിശീലകനും ടീമിനെതിരെ പിന്നീട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശിക്ഷ നടപടികൾ സ്വീകരിച്ചിരുന്നു.

വീണ്ടും ബംഗ്ലൂരിന്റെ ഹോം സ്റ്റേഡിയത്തിലേക്ക് എത്തുമ്പോൾ മത്സരത്തിനു മുൻപായി ബ്ലാസ്റ്റേഴ്സിനെ ട്രോളി മത്സരം നിർത്തിവെച്ചു പോകുന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെയും താരങ്ങളുടെയും  വീഡിയോ സഹിതം ബംഗളൂരു തങ്ങളുടെ ഒഫീഷ്യൽ പേജുകളിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ മറുപടി നൽകുകയും ചെയ്തു.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി ബാംഗ്ലൂർ എഫ്സിക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മറുപടി നൽകിയിരിക്കുകയാണ്. ‘അന്തസ്സ് വേണമെടാ’ പ്രത്യേക ഡയലോഗ് ഉൾപ്പെടുത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു. എന്തായാലും മാർച്ച് 2 ന് നടക്കുന്ന മത്സരത്തിൽ അവസാന ചിരി ആരുടേതായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇവരാണ് ആരാധകർ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംശിച്ച് ഗോവാൻ പരിശീലകൻ😍

പ്രതീക്ഷിക്കേണ്ട; ദിമി നാട്ടിലേക്ക് മടങ്ങിയേക്കും; ശേഷം കളികൾ അവിടെ