in , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

പ്രതീക്ഷിക്കേണ്ട; ദിമി നാട്ടിലേക്ക് മടങ്ങിയേക്കും; ശേഷം കളികൾ അവിടെ

പല നിർണായക ഘട്ടത്തിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ വല ചലിപ്പിച്ച ദിമി ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ്.എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ ഗോളടി മിഷൻ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമോ? കുറച്ച് ദിവസങ്ങളിലായി ആരാധകർ ഉന്നയിക്കുന്ന സംശയമാണിത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രമാണ് ദിമിത്രി ദയമന്തകോസ്. പല നിർണായക ഘട്ടത്തിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ വല ചലിപ്പിച്ച ദിമി ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ്.എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ ഗോളടി മിഷൻ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവുമോ? കുറച്ച് ദിവസങ്ങളിലായി ആരാധകർ ഉന്നയിക്കുന്ന സംശയമാണിത്.

ഈ സീസണോട് കൂടി ബ്ലാസ്റ്റേഴ്സിൽ കരാർ കാലാവധി അവസാനിക്കുന്ന ദിമി ഇത് വരെ ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഏർപ്പെട്ടിട്ടില്ല. കൂടാതെ ഐഎസ്എല്ലിൽ സ്ഥിരതയുള്ള താരമായ ദിമിയ്ക്ക് വേണ്ടി ഐഎസ്എൽ ക്ലബ്ബുകളും വല വിരിച്ചേക്കാം. ഇതൊക്കെയാണ് താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകുമോ എന്ന ആരാധകരുടെ സംശയത്തിനുള്ള കാരണം.

എന്നാൽ ദിമി ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാത്തത് താരം സ്വദേശമായ ഗ്രീസിലേക്ക് പോകാൻ ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് ‘ സ്പോർട്സ് ക്യൂ’ എന്ന മാധ്യമം സൂചിപ്പിക്കുന്നു. താരം ഇതിനോടകം തന്നെ അടുത്ത സീസണിൽ ഗ്രീസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ക്ലബ്ബിനെ അറിയിച്ചതായും പ്രമുഖ മാധ്യമം അവരുടെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

താരത്തിന് ഈയിടെയാണ് ഒരു കുഞ്ഞ് പിറന്നത്. അതിനാൽ താരം ഇപ്പോൾ കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. അതിനാലാണ് താരം ഗ്രീസിലേക്ക് തന്നെ മടങ്ങിപോകാനുള്ള തീരുമാനം എടുത്തത് എന്നാണ് കരുതപ്പെടുന്നത്.

ഏതായാലും ദിമിയുമായി ബന്ധപ്പെട്ട കൂടുതൽ അപ്‌ഡേറ്റുകൾ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വ്യക്തമായി അറിയാൻ സാധിക്കും.

ബ്ലാസ്റ്റേഴ്സിനെ ട്രോളിയ ബാംഗ്ലൂരുവിന് തിരികെ വയറുനിറച്ചു കൊടുത്ത് ബ്ലാസ്റ്റേഴ്‌സ്??

ആശാന്റെ ഒരൊറ്റ വാക്കിൽ സൂപ്പർ താരത്തെ നെഞ്ചിലേറ്റി ബ്ലാസ്റ്റേഴ്‌സ് ആരാധകർ