in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആശാന്റെ ഒരൊറ്റ വാക്കിൽ സൂപ്പർ താരത്തെ നെഞ്ചിലേറ്റി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ലൂണയ്ക്ക് പകരം ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമാണ് ലിത്വാനിയൻ താരം ഫെഡോർ ചെർണിച്ച്. ബ്ലാസ്റ്റേഴ്‌സ് അവസാനമായി നേരിട്ട ഗോവയ്ക്കതിരായ മത്സരത്തിൽ താരം ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ ആദ്യ ഗോൾ നേടുകയും ചെയ്തിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ ഒരിക്കലും പകരം വെക്കാനാവാത്ത താരമാണ് അഡ്രിയാൻ ലൂണ. ടീമിനായി അദ്ദേഹം നേടുന്ന ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ അദ്ദേഹത്തെ ആരാധകർ ഇഷ്ടപ്പെടുന്നത് അദ്ദേഹം ഈ ടീമിനോട് കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്. അത് കൊണ്ട് തന്നെയാണ് ലൂണയ്ക്ക് പരിക്കേറ്റ് സീസൺ നഷ്ടമായെന്ന വാർത്ത അറിഞ്ഞതോടെ ആരാധകർ നിരാശയിലായത്.

ലൂണയ്ക്ക് പകരം ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമാണ് ലിത്വാനിയൻ താരം ഫെഡോർ ചെർണിച്ച്. ബ്ലാസ്റ്റേഴ്‌സ് അവസാനമായി നേരിട്ട ഗോവയ്ക്കതിരായ മത്സരത്തിൽ താരം ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ ആദ്യ ഗോൾ നേടുകയും ചെയ്തിരുന്നു.

എന്നാൽ മത്സരത്തിലെ താരത്തിന്റെ പ്രകടനത്തെക്കാൾ താരത്തെ ആരാധകർ നെഞ്ചിലേറ്റിയത് മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞ വാക്കുകൾ കൊണ്ടാണ്. ടീമിൽ അടുത്ത കാലത്ത് ജോയിൻ ചെയ്ത താരമാണ് ഫെഡോർ. അതിനാൽ താരം 100 ശതമാനം മാച്ച് ഫിറ്റല്ല. എന്നിട്ടും താരം കളത്തിൽ ടീമിനായി 100 % നല്കുന്നുവെന്നാണ് മത്സരശേഷം ഇവാൻ ആശാൻ പറഞ്ഞത്.

ആശാന്റെ ഈ വാക്കാണ് ചെർണിച്ചിനെ ആരാധകർക്കിടയിൽ കൂടുതൽ സ്വീകാര്യനാക്കിയത്. പൂർണ ഫിറ്റ്നസ്സല്ലാഞ്ഞിട്ടും താരം ബ്ലാസ്റ്റേഴ്സിനായി കാണിക്കുന്ന ആത്മാർത്ഥത ആശാന്റെ വാക്കുകളിലൂടെയാണ് ആരാധകർ മനസിലാക്കിയത്.

അതിനാൽ തന്നെ ഇതിനോടകം താരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ കൂടുതൽ ആഴത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. അവസാന മത്സരത്തിൽ ഗോൾ കണ്ടെത്തിയ താരം വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

പ്രതീക്ഷിക്കേണ്ട; ദിമി നാട്ടിലേക്ക് മടങ്ങിയേക്കും; ശേഷം കളികൾ അവിടെ

ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കുകൾക്ക് കാരണം ഫിക്സചർകൾ . തുറന്നു പറഞ്ഞു ഇവാൻ ആശാൻ..