ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ വളരെയധികം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ബാംഗ്ലൂര് എഫ്സി VS കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ പോരാട്ടം ഇന്ന് ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയം ആയ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് രാത്രി 7 :30നാണ് അരങ്ങേറുന്നത്.
മത്സരത്തിന് മുൻപ് നടന്ന പ്രെസ്സ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ബംഗളൂരു കാണിക്കുന്ന മോശമായ സമീപനത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകമനോവിച്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ എവെ ഫാൻസിനുള്ള ടിക്കറ്റ് നിരക്ക് കൂട്ടുന്നതിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിച്ചത്.
” ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുപാട് പേർ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ ചില അവസരങ്ങളിൽ ഹോം ടീം എവേ ഫാൻസിനുള്ള ടിക്കറ്റ് നിരക്ക് വളരെയധികം കൂട്ടിക്കൊണ്ട് എവേ ഫാൻസ് ഒരുപാട് പേർ വരുന്നത് തടയുവാൻ ശ്രമിക്കുന്നുണ്ട്, ഇത് മോശമാണ്. ഫാൻസിനു വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നത്, അതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.” – ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ വാശി നിറഞ്ഞ പോരാട്ടം തൽസമയം സൂര്യ മൂവീസിലൂടെ മലയാളം കമന്ററിയോടെ ലൈവ് ആയി കാണാനാവും. കൂടാതെ ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയിലൂടെയും ബംഗളൂരു എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എൽ മത്സരം തൽസമയം ലൈവ് സംപ്രേഷണം കാണാനാവും.