ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മത്സരത്തിൽ ഇന്ന് ബംഗ്ലൂരിൽ എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നലെ വൈകിട്ടോടെ ബംഗളൂരിൽ എത്തിച്ചേർന്നിരുന്നു. മത്സരത്തിനു മുമ്പായി കൊച്ചിയിൽ അവസാന പരിശീലനം നടത്തിയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ബാംഗ്ലൂരിൽ എത്തിയത്.
സാധാരണ എവെ മത്സരത്തിനു മുമ്പായി അവസാന പരിശീലനം എതിർടീമിന്റെ ഗ്രൗണ്ടിൽ വെച്ചാണ് എവെ ടീമുകൾ നടത്താറുള്ളത്. എന്നാൽ ബംഗ്ലൂര് എഫ്സികെതിരായ മത്സരത്തിനു മുൻപ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ബാംഗ്ലൂരുവിൽ പരിശീലനം നടത്തുന്നതിന് പകരം കൊച്ചിയിൽ വെച്ചാണ് പരിശീലനം ചെയ്തത്.
ഇതിനുമുമ്പ് ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ച് മത്സരം നടന്നപ്പോൾ വളരെ മോശമായ പരിശീലന മൈതാനമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ലഭിച്ചത്. താരങ്ങൾക്ക് പരിക്ക് ബാധിക്കാൻ സാധ്യത കൂടുതലുള്ളതും പരിശീലനം നന്നായി നടത്താൻ കഴിയാത്തതുമായ മൈതാനമാണ് അന്ന് ബാംഗ്ലൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരിശീലനത്തിനായി നൽകിയത്.
അതിന് ശേഷം തങ്ങളുടെ മൈതാനതു വെച്ച് പരിശീലനം നടത്തിയതിനുശേഷം ആണ് ബാംഗ്ലൂരിൽ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോകുന്നത്. എന്തായാലും ഇന്ന് നടക്കുന്ന ബംഗളൂരു എഫ്സികെതരായ മത്സരം വളരെയധികം ആവേശം നിറഞ്ഞതായിരിക്കും.