in ,

പഞ്ചാബ് vs മുംബൈ പോരാട്ടം ഇന്ന്💥ബാംഗ്ലൂരു vs ബ്ലാസ്റ്റേഴ്‌സ് മത്സരവിശേഷങ്ങൾ ഇതാ.. 😍💥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ വൈകുന്നേരം പഞ്ചാബ് എഫ് സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നിലവിലെ ഐ എസ് എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയെ നേരിടുകയാണ്. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി പത്താം സ്ഥാനക്കാരായ പഞ്ചാബുമായാണ് മത്സരത്തിൽ നേർക്കുനേരെത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ വൈകുന്നേരം പഞ്ചാബ് എഫ് സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നിലവിലെ ഐ എസ് എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയെ നേരിടുകയാണ്. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി പത്താം സ്ഥാനക്കാരായ പഞ്ചാബുമായാണ് മത്സരത്തിൽ നേർക്കുനേരെത്തുന്നത്.

ഈ മത്സരത്തിനുശേഷം രാത്രി 7 30ന് നടക്കുന്ന ഐഎസ്എൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടത്തിൽ ബംഗളൂരു എഫ്സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടുന്നുണ്ട്.  ഇരടീമുകളും തമ്മിലുള്ള പോരാട്ടവീര്യവും വാശിയും കൊണ്ട് ഈ മത്സരം ശ്രദ്ധേയമാണ്. പോയിന്റ് ടേബിൾ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒമ്പതാം സ്ഥാനക്കാരായ ബംഗളൂരുവിനെയാണ് നേരിടുന്നത്.

അതേസമയം പരസ്പരം ഇരു ടീമുകളും തമ്മിൽ നേർക്കുനേരെ ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ രണ്ട് മത്സരം സമനിലയിലാണ് അവസാനിച്ചത്, നാലു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയം സ്വന്തമാക്കിയപ്പോൾ 8 മത്സരങ്ങളിൽ ആണ് ബംഗളൂരു ജയിച്ചത്. ഈ സീസണിൽ നടന്ന മത്സരത്തിൽ കൊച്ചിയിൽ വച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയം നേടിയത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആയിരുന്നു.

ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും അണിനിരത്താനുള്ള സാധ്യത ലൈനപ്പുകൾ താഴെ കൊടുക്കുന്നു :-

ബെംഗളൂരു എഫ്‌സി (4-3-1-2)

ഗുർപ്രീത് സിംഗ് സന്ധു (ജികെ), നിഖിൽ പൂജാരി, ചിംഗ്‌ലെൻസന സിംഗ്, സ്ലാവ്‌കോ ദംജാനോവിച്ച്, റോഷൻ സിംഗ്, രോഹിത് കുമാർ, ലാൽറെംത്ലുവാംഗ ഫനായി, റയാൻ വില്യംസ്, ജാവി ഹെർണാണ്ടസ്, ഒലിവർ ഡ്രോസ്റ്റ്, സുനിൽ ഛേത്രി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-4-2)

കരൺജിത് സിംഗ് (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, മിലോസ് ഡ്രിൻസിച്ച്, നൗച്ച സിംഗ്, രാഹുൽ കെ.പി., ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ, ഡെയ്‌സുകെ സകായ്, ഫെഡോർ സെർണിച്ച്, ദിമിത്രിസ് ഡയമന്റകോസ്

മത്സരത്തിന്റെ ലൈവ് സംപ്രേഷണം മലയാളം കമന്റ്റിയോട് കൂടി സൂര്യ മൂവീസിലും സ്പോർട്സ് 18,  ജിയോ സിനിമ തുടങ്ങിയവയിലൂടെയും തൽസമയം  ലൈവായി കാണാം.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇങ്ങോട്ട് കൂടുതൽ വരേണ്ടതില്ല🤬 ബാംഗ്ലൂരുവിന്റെ ചതിയെ കുറിച്ച് ആശാൻ തുറന്നടിക്കുന്നു💥

ഗോവയെ പഞ്ഞിക്കിട്ട ടീമിൽ നിന്നും 4 പേർ പുറത്താകും; ബെംഗളൂരുവിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ പരിശോധിക്കാം