in , , ,

LOVELOVE AngryAngry CryCry OMGOMG LOLLOL

ഗോവയെ പഞ്ഞിക്കിട്ട ടീമിൽ നിന്നും 4 പേർ പുറത്താകും; ബെംഗളൂരുവിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ പരിശോധിക്കാം

കഴിഞ്ഞ മത്സരത്തിൽ എഫ്സി ഗോവയ്‌ക്കെതിരെ തകർപ്പൻ വിജയം നേടിയെങ്കിലും ആ മത്സരത്തിലെ ആദ്യ ഇലവനിൽ നിന്നും ഇന്ന് ബെംഗളൂരുവിനെ നേരിടാനൊരുങ്ങുമ്പോൾ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം കഴിഞ്ഞ മത്സരത്തിൽ പകരക്കാർ ഇറങ്ങിയതോടെയാണ് മത്സരം ബ്ലാസ്റ്റേഴ്സിന് അനുകൂലമായത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയതും ഗോളടിക്കാൻ കഴിയ്യാത്തതും ആ മത്സരത്തിലെ ആദ്യ ഇലവനെ ദൗർബല്യമായിരുന്നു. അതിനാൽ ഇന്നത്തെ ഇലവനിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നുറപ്പാണ്.

ഗോൾ കൂടാരത്തിൽ കമൽജിത്ത് തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാം. എന്നാൽ പ്രതിരോധത്തിൽ മാറ്റങ്ങൾ ഉണ്ടാവും. ഗോവയ്ക്കതിരെയുള്ള മത്സരത്തിന് ശേഷം പ്രതിരോധത്തിലെ പോരായ്മകൾ ആശാൻ തുറന്ന് പറഞ്ഞിരുന്നു. ഇതാണ് മാറ്റമുണ്ടാവുമെന്ന് ഉറപ്പിക്കാൻ കാരണം.

ലെസ്‌കോവിച്ച് മാച്ച് ഫിറ്റല്ലാത്തതിനാൽ ഡ്രിങ്കിഞ്ചിനൊപ്പം ഇന്ത്യൻ പ്രതിരോധതാരം തന്നെയിരിക്കും ഇറങ്ങുക. ഹോർമിയുടെ പ്രകടനം കഴിഞ്ഞ മത്സരത്തിൽ നിലവാരത്തിനൊത്ത് ഉയരാത്തതിനാൽ പ്രീതത്തെ ആശാൻ ആദ്യ ഇലവനിൽ സെന്റർ ബാക്കായി തിരിച്ച് വിളിച്ചേക്കും. ലെഫ്റ്റ് ബാക്കിൽ നാവോച്ചയെ ഉറപ്പിക്കാം. റൈറ്റ് ബാക്കിൽ സന്ദീപ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും മത്സരം ബെംഗളൂരുവിനെതിരെയായതിനാൽ ബെംഗളൂരു താരങ്ങളെ കൃത്യമായി അറിയുന്ന പ്രഭീർ ദാസ് ചിലപ്പോൾ റൈറ്റ് ബാക്ക് പൊസിഷനിൽ കളിയ്ക്കാൻ സാദ്ധ്യതകൾ ഏറെയാണ്.

മധ്യനിരയിൽ ജീക്സൺ, വിബിൻ കൂട്ട്കെട്ട് ശക്തമാണെന്ന് പറയാമെങ്കിലും അസ്ഹർ- വിബിൻ കൂട്ട്കെട്ടാണ് മധ്യനിരയിലെ കളികൾ കൂടുതൽ ക്രിയാത്മകമാക്കുന്നത്. അതിനാൽ ജീക്സനെ പുറത്തിരുത്തി അസ്ഹർ- വിബിൻ കോംബോ നാളെ ആദ്യ ഇലവനിൽ ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല.

രാഹുലിന് പകരം ഐമന് ആദ്യ ഇലവനിൽ എത്താൻ സാദ്ധ്യതകൾ കൂടുതലാണ്. രാഹുലിന്റെ മോശം പ്രകടനവും ഐമന്റെ മികച്ച പ്രകടനവും തന്നെയാണ് ഇതിന് കാരണം. മറ്റൊരു വശത്ത് ഡൈസ്‌കെ സകായിയെ ഉറപ്പിക്കാം. മുന്നേറ്റ നിരയിൽ ദിമി- ചെർണിച്ച് കോംബോ മികച്ച ഫോമിലായതിനാൽ അവിടെ ആശാൻ പരീക്ഷണത്തിന് മുതിരില്ല.

ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇപ്രകാരം; ഗോൾ കീപ്പർ; കരൺജിത്ത്, പ്രതിരോധം: നവോച്ച, ഡ്രിങ്കിച്ച്, പ്രീതം, സന്ദീപ് / പ്രബീർ, മധ്യനിര: അയ്മൻ, ജീക്സൺ / അസ്ഹർ, വിബിൻ, സകായി, മുന്നേറ്റനിര: ചെർണിച്ച്, ദിമി,

പഞ്ചാബ് vs മുംബൈ പോരാട്ടം ഇന്ന്💥ബാംഗ്ലൂരു vs ബ്ലാസ്റ്റേഴ്‌സ് മത്സരവിശേഷങ്ങൾ ഇതാ.. 😍💥

വമ്പന്മാർ മുട്ട്കുത്തിയിടത്ത് തലയുയർത്തി ബ്ലാസ്റ്റേഴ്സിന്റെ മുത്ത്മണി; അഭിമാനനേട്ടം സ്വന്തമാക്കി ഐമൻ