2022 ൽ പ്രമുഖ കായിക മാധ്യമമായ എവേ എൻഡ് പുറത്തിറക്കിയ റിപ്പോർട്ടുകളിൽ ഒന്ന് നിലവിലെ എഫ്സി ഗോവയുടെ സ്പാനിഷ് പ്രതിരോധതാരമായ ഒടേ ഓനിഡ്യയെ പറ്റിയായിരുന്നു. 2020-21 സീസണിൽ ഐഎസ്എൽ ക്ലബ് ഹൈദരാബാദ് സിറ്റി എഫ്സിയ്ക്ക് വേണ്ടി കളിച്ച് തൊട്ടടുത്ത വർഷം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ് മിറാൻഡയ്ക്ക് വേണ്ടി കളിച്ച ശേഷം വീണ്ടും ഹൈദരാബാദിലേക്ക് മടങ്ങിയെത്തുന്ന ഓനിഡ്യയെ പറ്റിയായിരുന്നു ആ റിപ്പോർട്ട്.
പ്രസ്തുത റിപ്പോർട്ടിൽ ഓനിഡ്യയെ പറ്റി വളരെ പ്രധാനപ്പെട്ട ഒരു കണക്കും എവേ എൻഡ് രേഖപ്പെടുത്തിയിരുന്നു. 2020-21 സീസണിൽ അദ്ദേഹം ഹൈദരാബാദിന് വേണ്ടി കളിച്ച 20 മത്സരങ്ങളിൽ ഒരു മത്സരത്തിൽ പോലും അദ്ദേഹത്തെ ഒരിക്കൽ പോലും എതിർ കളിക്കാരന് ഡ്രിബിൾ ചെയ്ത് മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു ഈ കണക്ക്. അതായത് ഒരു സീസണിൽ ഒരു താരത്തിനും ഡ്രിബിൾ ചെയ്ത് മുന്നേറാൻ പറ്റിയില്ല എന്ന അപൂർവ റെക്കോർഡാണ് ഓനിഡ്യയുടേത്.
പിന്നീട് 2022-23 സീസണിലും ഇപ്പോൾ എഫ്സി ഗോവയ്ക്ക് വേണ്ടിയും കളിച്ചപ്പോൾ അദ്ദേഹത്തെ പല താരങ്ങളും ഡ്രിബിൾ ചെയ്ത് മുന്നേറിയിട്ടുണ്ട്. എങ്കിലും ഐഎസ്എല്ലിലെ മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ഓനിഡ്യ.
ഒരു സീസണിൽ ഒരു താരത്തെ പോലും മുന്നേറാൻ അനുവദിക്കാത്ത അദ്ദേഹത്തെ ഒരു 21 കാരൻ നിസ്സാരമായി മറികടന്ന് പോയി എന്ന് പറഞ്ഞാൽ അതൊരു അഭിമാന നേട്ടമാണ്. ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്വദീപ് മുത്ത് ഐമനാണ് കഴിഞ്ഞ എഫ്സി ഗോവ- ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ നിഷ്പ്രയാസം ഓനിഡ്യയെ മറികടന്നത്.
ഓനിഡ്യയുടെ റെക്കോർഡ് ബ്രേക്ക് ചെയ്തത് ഐമനല്ല എങ്കിലും ഐമനേ സംബന്ധിച്ച് കഴിഞ്ഞ മത്സരത്തിൽ താരത്തെ മറികടന്നത് ഒരു അഭിമാന നേട്ടമാണ്, ഒരു സീസണിൽ മുഴുവൻ പല വമ്പന്മാർക്കും കഴിയാതെ പോയ കാര്യവും ഇത് തന്നെയായിരുന്നു.ഒന്നല്ല, മൂന്ന് തവണയാണ് ഐമൻ സ്പാനിഷ് മതിലിനെ ഡ്രിബിൾ ചെയ്ത് മുന്നേറിയത്.