in ,

LOVELOVE

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് ട്രോഫി കപ്പടിക്കണം😍🔥എല്ലാ മത്സരങ്ങളും നിർണ്ണായകമാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിലെ മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുന്നത്. ഇന്ന് വൈകുന്നേരം 7:30ന് ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

പഞ്ചാബ് എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഹോം മത്സരത്തിന് മുന്നോടിയായി സംസാരിച്ചകേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മോണ്ടിനെഗ്രോ താരമായ മിലോസ് ഡ്രിൻസിച് ഈ സീസണിൽ ടീമിന്റെ ലക്ഷ്യം ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണെന്നും എല്ലാ മത്സരങ്ങളും വിജയം നേടാൻ ശ്രമിക്കുമെന്നുമാണെന്ന് പറഞ്ഞു.

“അവസാന മത്സരത്തിൽ നമ്മൾ തോൽവിയറിഞ്ഞെങ്കിലും നമുക്ക് മുന്നിൽ ഇനിയും 9 മത്സരങ്ങൾ ലീഗിൽ ബാക്കിയുണ്ട്. നമ്മുടെ ഈ സീസണിലെ ലക്ഷ്യം എന്തെന്നാൽ സീസൺ അവസാനിക്കുമ്പോൾ പോയന്റ് ടേബിളിൽ ഒന്നാമതെത്തുക എന്നതാണ്. എല്ലാ മത്സരങ്ങളിലും ഓരോന്നായി നമ്മൾ വിജയത്തിനായി പോരാടും.” – മിലോസ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്സിയോട് വഴങ്ങിയ പരാജയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കു പോയന്റ് ടേബിളിൽ നിന്നും തിരിച്ചടിയായിരുന്നു. ഒന്നാം സ്ഥാനത്തു നിന്നും മൂന്നാമത് വീണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇനിയും ഷീൽഡ് ട്രോഫി സ്വന്തമാക്കാൻ സാധ്യതകൾ ഏറെയാണ്. പക്ഷെ ഈ സീസണിൽ ശേഷിക്കുന്ന ombath🥵മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിന് നിർണ്ണായകമാണ്.

ഫാൻസിന്റെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുള്ളത്, അഭ്യർത്ഥനയുമായി നമ്മുടെ ആശാൻ

ലൂണ ഇന്ന് കൊച്ചിയിൽ ഉണ്ടാവും താരത്തിന്റ കരാറും ബ്ലാസ്റ്റേഴ്‌സ് നീട്ടും