in ,

ഫാൻസിന്റെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുള്ളത്, അഭ്യർത്ഥനയുമായി നമ്മുടെ ആശാൻ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ പന്ത് തട്ടാൻ ഇറങ്ങുന്ന പോയന്റ് ടേബിളിലെ മൂന്നാം സ്ഥാനകാരായ കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം വിജയപ്രതീക്ഷകളുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിലെ പതിനൊന്നാം സ്ഥാനക്കാരെ നേരിടുന്നത്.

പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുൻപായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ ഏറ്റവും കൂടുതൽ വേണ്ട സമയമാണിതെന്ന് പറഞ്ഞു. സ്റ്റേഡിയത്തിൽ വന്നു ടീമിനെ പിന്തുണക്കാൻ നിരവധി ആരാധകർ എത്തുമെന്ന പ്രതീക്ഷയും ആശാൻ പങ്കുവെച്ചു.

“ഞാൻ ഒരു കഠിനമായ ഗെയിമാണ് പഞ്ചാബിനെതീരെ പ്രതീക്ഷിക്കുന്നത്. നിരവധി ഡ്യുവലുകൾ, ധാരാളം ഓട്ടങ്ങൾ തുടങ്ങി തീർച്ചയായും ഒരു മികച്ച മത്സരം പ്രതീക്ഷിക്കുന്നു. ആരാധകരുടെ സഹായത്തോടെ ഞങ്ങൾക്ക് നല്ല റിസൾട്ട്‌ എന്തെങ്കിലും നേടാൻ കഴിയും. അതിനാൽ ആരാധകർ ഞങ്ങളെ പിന്തുണയ്ക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്കവരെ വേണം, ഞങ്ങൾക്കിപ്പോൾ നമ്മുടെ ആരാധകരെ എന്നത്തേക്കാളും കൂടുതലായി ആവശ്യമായ സമയമാണിത്. ” – ഇവാൻ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ മികവാർന്ന പ്രകടനം നടത്തിയാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഷീൽഡ് ട്രോഫി ഉൾപ്പടെയുള്ളവ സ്വന്തമാക്കാനാവുക. അതിനാൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ വലിയ ആശ്വാസവും ഊർജവും പ്രതീക്ഷകളും.

കാര്യങ്ങൾ അനുകൂലം ബ്ലാസ്റ്റേഴ്സിനോ പഞ്ചാബിനോ? ബ്ലാസ്റ്റേഴ്സിന്റെ പുലിമടയിൽ പഞ്ചാബ് ഗർജിക്കുമോ?

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് ട്രോഫി കപ്പടിക്കണം😍🔥എല്ലാ മത്സരങ്ങളും നിർണ്ണായകമാണ്..