in ,

കാര്യങ്ങൾ അനുകൂലം ബ്ലാസ്റ്റേഴ്സിനോ പഞ്ചാബിനോ? ബ്ലാസ്റ്റേഴ്സിന്റെ പുലിമടയിൽ പഞ്ചാബ് ഗർജിക്കുമോ?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ പന്ത് തട്ടാൻ ഇറങ്ങുന്ന പോയന്റ് ടേബിളിലെ മൂന്നാം സ്ഥാനകാരായ കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം വിജയപ്രതീക്ഷകളുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിലെ പതിനൊന്നാം സ്ഥാനക്കാരെ നേരിടുന്നത്.

കഴിഞ്ഞ മത്സരങ്ങളിൽ പരാജയങ്ങൾ തുടർച്ചയായി നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് വിജയവഴിയിലേക്ക് തിരിച്ചെത്തുവാൻ ഇന്നത്തെ മത്സരത്തിലെ വിജയം സഹായം ചെയ്യും. താരതമ്യേന കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ദുർബലരായ എതിരാളികൾക്കെതിരെ അനായാസമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്.

ഈ സീസണിലെ കണക്കുകളിലേക്ക് നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് അനുകൂലമാണ് കാര്യങ്ങൾ. ഈ സീസണിൽ രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ പഞ്ചാബ് എഫ്സി ഹോം സ്റ്റേഡിയത്തിൽ അല്ലാതെ സീസണിൽ എവെ സ്റ്റേഡിയത്തിൽ ഇതുവരെ വിജയം നേടിയിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാകട്ടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. കണക്കുകളിലും കടലാസുകളിലും പുലി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാണ്. എങ്കിലും ഇന്നത്തെ മത്സരത്തിനായി വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കൊമ്പൻമാർ ഇന്ന് വരുന്നു😍🔥

ഫാൻസിന്റെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുള്ളത്, അഭ്യർത്ഥനയുമായി നമ്മുടെ ആശാൻ