in ,

കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കൊമ്പൻമാർ ഇന്ന് വരുന്നു😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ പന്ത് തട്ടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം വിജയപ്രതീക്ഷകളുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിലിലെ പതിനൊന്നാം സ്ഥാനക്കാരെ നേരിടുന്നത്.

കഴിഞ്ഞ മത്സരങ്ങളിൽ പരാജയങ്ങൾ തുടർച്ചയായി നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് വിജയവഴിയിലേക്ക് തിരിച്ചെത്തുവാൻ ഇന്നത്തെ മത്സരത്തിലെ വിജയം സഹായം ചെയ്യും. താരതമ്യേന കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ ദുർബലരായ എതിരാളികൾക്കെതിരെ അനായാസമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഇന്ന് ഹോം സ്റ്റേഡിയമായ കൊച്ചി സ്റ്റേഡിയത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത് ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങളാണ്. കൊച്ചി സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് മുന്നിൽ ആദ്യമായി കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഈ താരങ്ങൾ.

ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ഐ എസ് എൽ പോരാട്ടത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലൂടെ ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം കുറിച്ച ഫെഡർ സെർനിച്, ജസ്റ്റിൻ ഇമ്മാനുവൽ എന്നീ താരങ്ങൾക്ക് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹോം സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ അരങ്ങേറ്റമാണ്.

ഹ്യൂഗോ ബോമസിനെ മോഹൻ ബഗാൻ പുറത്താകാൻ കാരണം ഇതാണ്

കാര്യങ്ങൾ അനുകൂലം ബ്ലാസ്റ്റേഴ്സിനോ പഞ്ചാബിനോ? ബ്ലാസ്റ്റേഴ്സിന്റെ പുലിമടയിൽ പഞ്ചാബ് ഗർജിക്കുമോ?