ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ഷീൽഡ് ട്രോഫി നേടാനുള്ള ഐഎസ്എൽ ക്ലബ്ബുകളുടെ പോരാട്ടം മുറുകുകയാണ്. കഴിഞ്ഞദിവസം ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾ തമ്മിലുള്ള മത്സരം കഴിഞ്ഞദിവസം ആവേശകരമായ സമനിലയിലാണ് അവസാനിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഒഡിഷ എഫ്സി തങ്ങളുടെ സ്വന്തം ആരാധകർക്ക് മുന്നിൽ വച്ച് ഹോം സ്റ്റേഡിയത്തിൽ ശക്തരായ എഫ് സി ഗോവയെ നേരിട്ടപ്പോൾ ആവേശകരമായയാണ് കാണികൾക്ക് സമ്മാനിച്ചത്.
മുൻനിര സ്ഥാനങ്ങളിലുള്ള ടീമുകൾ കൂടുതൽ പോയന്റുകൾ നേടുന്നതിൽ സമനിലയോടെ പരാജയപ്പെട്ടതോടെ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകളും പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്. ഗോവയും ഒഡിഷയും ഓരോ പോയന്റ് വീതം പങ്കിട്ടപ്പോൾ ഷീൽഡ് ട്രോഫി പോരാട്ടവും ശക്തമായി.
നിലവിൽ 15 മത്സരങ്ങളിൽ നിന്നും 31 പോയിന്റ് സ്വന്തമാക്കിയ ഒഡീഷ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 12 മത്സരങ്ങളിൽ നിന്നും 28 പോയന്റുകൾ സ്വന്തമാക്കിയ എഫ്സി ഗോവയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. 13 മത്സരങ്ങളിൽ നിന്നും 26.5 സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സും 12 മത്സരങ്ങളിൽ നിന്നും 22 പോയന്റുകൾ സ്വന്തമാക്കിയ മുംബൈ സിറ്റിയും 11 മത്സരങ്ങളിൽ നിന്നും 20 പോയന്റുകൾ സ്വന്തമാക്കിയ മോഹൻ ബഗാനും പോരാട്ടം ശക്തമാക്കുകയാണ്.