in ,

CryCry LOVELOVE AngryAngry LOLLOL OMGOMG

ലൂണയുടെ അഭാവമാണോ പ്രശ്നം? ബ്ലാസ്റ്റേഴ്‌സ് വീഴുമ്പോൾ നിറകണ്ണുകളോടെ സാക്ഷിയായി നായകൻ🥺

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണ സീസണിന്റെ മധ്യഭാഗത്ത് വച്ച് പരിക്കു കാരണം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നഷ്ടപ്പെടേണ്ടി വന്ന താരമാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണ സീസണിന്റെ മധ്യഭാഗത്ത് വച്ച് പരിക്കു കാരണം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നഷ്ടപ്പെടേണ്ടി വന്ന താരമാണ്.

അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തിന് ടീമിലേക്ക് കൊണ്ടുവന്നെങ്കിലും മധ്യനിരയിൽ ലൂണ സൃഷ്ടിക്കുന്ന കളി മികവിന്റെ അഭാവം നികത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത് കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വ്യക്തമാണ്.

ഒഡീഷ എഫ്സിക്കെതിരെ അവരുടെ മൈതാനത്ത് വച്ച് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യമായി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് പഞ്ചാബിനോടും പരാജയപ്പെട്ടു. ഈ മത്സരം കാണുവാൻ കൊച്ചി സ്റ്റേഡിയത്തിൽ എത്തിയ അഡ്രിയാണ് ലൂണയുടെ മുഖത്ത് ബ്ലാസ്റ്റേഴ്‌സ് തോൽവിയുടെ ദുഃഖം കാണാമായിരുന്നു.

അഡ്രിയാൻ ലൂണ പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പോകുന്നത് വരെ  തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. എന്നാൽ ലൂണയെ നഷ്ടമായതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങൾ വിജയിച്ചെങ്കിലും സൂപ്പർ കപ്പ് ടൂർണമെന്റിൽ എത്തിയപ്പോൾ തല താഴ്ത്തി മടങ്ങാനായിരുന്നു വിധി.

ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവികളാണ് ലഭിക്കുന്നത്. യഥാർത്ഥത്തിൽ മൈതാനത്തു ലൂണയുടെ അഭാവം നികത്തുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ സീസൺ അവസാനം വരെ കിരീടത്തിനായി പോരാടുന്ന ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്കും തകർപ്പൻ ഫോമിലേക്കും തിരിച്ചുവരണമെന്ന പ്രാർത്ഥനയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചു വരുമെന്ന് വിനീത് ❤️

മോശം പ്രകടനത്തെ തുടർന്ന് നിരാശ മനസിലാക്കി ആശാൻ