in ,

കൊമ്പൻമാർക്ക് ഇന്ന് ഡെർബി പോരാട്ടം😍🔥ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമോ?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനഞ്ചാമത്തെ മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരങ്ങളിലെ പരാജയങ്ങളിൽ നിന്നും തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് എതിരാളികളുടെ സ്റ്റേഡിയമായ മറീന അറീനയിൽ ബൂട്ട് കെട്ടുന്നത്.

ഇന്ന് രാത്രി 7 : 30ന് ചെന്നൈയിൻ എഫ്സിയുടെ ഹോം സ്റ്റേഡിയമായ ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പോയിന്റ് ടേബിളിലെ പതിനൊന്നാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്സിയെ നേരിടുന്നത് നിലവിൽ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഒഡീഷയോടും പഞ്ചാബിനോടും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ഫോമിലേക്ക് തിരികെ എത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം ഈ സീസണിൽ അത്ര മികവാർന്ന പ്രകടനം നടത്താൻ കഴിയാതെ പോയ ചെന്നൈയിൻ എഫ്സിക്ക് ബ്ലാസ്റ്റേഴ്സിനെതിരായ സൗത്ത് ഇന്ത്യൻ ഡെർബി വിജയിക്കണമെന്ന് വാശിയും ഉണ്ട്.

ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേഷണം തൽസമയം സ്പോർട്സ് 18, ജിയോ സിനിമ തുടങ്ങിയവയിലൂടെ കാണാനാവും. അവസാനത്തെ അഞ്ച് ഐഎസ്എൽ മത്സരങ്ങളിൽ രണ്ടു തോൽവിയും മൂന്നു വിജയവും ആണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് എങ്കിൽ അവസാന അഞ്ചു മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു വിജയവും ഒരു സമനിലയുമാണ് ആണ് ചെന്നൈയിൻ എഫ്സിയുടെ ഫോം.

റൊണാൾഡോയെയും മെസ്സിയെയും പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കുതിപ്പ്

നാണക്കേടിന്റെ റെക്കോർഡ് തകർക്കണം, തിരിച്ചുവരവ് ആഗ്രഹിച്ച് ഇവാനും സംഘവും😍🔥